ഇന്റർനെറ്റ്‌ നിരോധനത്തിന് ന്യായീകരണവുമായി അമിത്ഷാ കശ്മീരില്‍

അമിത്ഷായുടെ ജമ്മു കശ്മീർ സന്ദർശനം തുടരുന്നു. കശ്മീരിലെ നിലവിലെ സ്ഥിതി വീക്ഷിക്കുന്നതിന്റെ ഭാഗമായി അമിത് ഷാ ഇന്ന് ജമ്മു സന്ദർശിക്കും. കശ്മീരിൽ ഇന്റർനെറ്റ്‌ നിരോധവും കർഫ്യുവും ഏർപ്പെടുത്തിയ കേന്ദ്ര നയത്തെ കഴിഞ്ഞ ദിവസം അമിത് ഷാ ന്യായികരിച്ചു. പൗരന്റെ മൗലിക അവകാശങ്ങൾ വിലക്കിയതിനെ ന്യായികരിച്ച ആഭ്യന്തര മന്ത്രിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. അമിത് ഷായുടെ സന്ദർശനം പ്രമാണിച്ച് ജമ്മുവിൽ സുരക്ഷ ശക്തമാക്കി.

അതീവ സുരക്ഷാ സജീകരണങ്ങളോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കാശ്മീർ സന്ദർശനം തുടരുന്നത്. കാശ്മീരിലെ ആഭ്യന്തര സുരക്ഷ വിലയിരുത്തുന്നതിന്റെ ഭാഗമായി അമിത് ഷാ ഇന്ന് ജമ്മു സന്ദർശിക്കും. ഭരണഘടനയുടെ ആർട്ടിക്കിൾ 370 അസാധുവാക്കിയതിന് ശേഷം അമിത് ഷാ ആദ്യമായാണ് ജമ്മുകശ്മീരിൽ സന്ദർശനം നടത്തുന്നത്.

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം മാസങ്ങളോളം കശ്മീരിൽ വാർത്താ വിനിമയ സംവിധാനങ്ങൾ റദ്ദ് ചെയ്ത കേന്ദ്ര സർക്കാരിൻ്റെ നടപടികളെ കഴിഞ്ഞ ദിവസം  അമിത് ഷാ ന്യായീകരിച്ചു . ഇൻ്റർനെറ്റ് ടെലിഫോൺ ബന്ധം വിഛേദിച്ചതും കർഫ്യു ഏർപ്പെടുത്തിയതും കാശ്മീർ ജനതയ്ക്ക് ഗുണം ചെയ്‌തെന്നും . കർഫ്യൂ എർപ്പെടുത്തിയത് കൊണ്ട് മാത്രം നിരവധി യുവാക്കളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചു എന്ന് അമിത്ഷാ അവകാശപ്പെട്ടു.

എന്നാൽ ജനങളുടെ മൗലിക അവകാശങ്ങൾ  പോലും അനുവദിക്കാത്ത കേന്ദ്ര സർക്കാർ നയത്തെ ആഭ്യന്തര മന്ത്രി ന്യായികരിച്ചതിനെതിരെ വിമർശനം ശക്തമായിട്ടുണ്ട്… അതേസമയം, തെരഞ്ഞെടുപ്പിന് ശേഷം കശ്മീരിന് സംസ്ഥാന പദവി തിരികെ നൽകുമെന്ന്  ആഭ്യന്തര മന്ത്രി  പറഞ്ഞു.

ബി ജെ പി അധികാരത്തിൽ എത്തിയ ശേഷം ഭീകരവാദ പ്രവർത്തനങ്ങൾ കശ്മീരിൽ കുറഞ്ഞും ചടങ്ങിൽ അമിത്ഷാ അവകാശപ്പെട്ടു. ഭീകരവാദ ആക്രമണങ്ങളിൽ സൈനികരും സാധാരണക്കാരും ചരിത്രത്തിൽ ഏറ്റവും കൂടുതൽ  കൊല്ലപ്പെട്ടത് കഴിഞ്ഞ 7 വർഷങ്ങളിലാണ് എന്നിരിക്കെയാണ് കണക്കുകൾ പരാമർശിക്കാതെ കേന്ദ്രമന്ത്രിയുടെ അവകാശവാദം. കാശ്മീരിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും സാധാരണക്കാർ വരെ കൊല്ലപ്പെടുകയാണെന്നും ബിജെപി നേതാവും മുൻ കാശ്മീർ ഗവർണ്റുമായിരുന്ന സത്യപാല്‍ മാലിക്ക് ഉൾപ്പടെ വ്യക്തമാക്കുമ്പോഴാണ് ന്യായികരണവുമായി അമിത് ഷാ രംഗത്തെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here