94-ാം മത് ഓസ്‌കാര്‍; ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തമിഴ് ചിത്രം ‘കൂഴങ്കള്‍’, സന്തോഷം പങ്കുവെച്ച് വിഘ്നേശ്

2022 ഓസ്‌കാര്‍ പുരസ്‌കാരത്തില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തമിഴ് ചിത്രം കൂഴങ്കല്‍. നോമിനേഷന്‍ പട്ടികയില്‍ ഇടം പിടിച്ചാല്‍ മാത്രമെ ചിത്രം അവാഡിന് പരിഗണിക്കപ്പെടുകയുള്ളു. റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ നയന്‍താരയും വിഗ്‌നേഷ് ശിവനുമാണ് കൂഴങ്കല്ലിന്റെ നിര്‍മ്മാതാക്കള്‍. നവാഗതനായ പി എസ് വിനോദ് രാജാണ് ചിത്രത്തിന്റെ സംവിധായകന്‍. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം.

രാജ്യത്തെ വിവിധ ഭാഷകളില്‍നിന്നുള്ള 14 ചിത്രങ്ങളില്‍ നിന്നാണ് ‘കൂഴങ്കള്‍’ തെരഞ്ഞെടുക്കപ്പെട്ടത്. സംവിധായകന്‍ ഷാജി എന്‍. കരുണ്‍ അധ്യക്ഷനായ ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ ജൂറിയാണ് സിനിമ തെരഞ്ഞെടുത്തത്.

കൂഴങ്കല്‍ കൈവരിച്ച നേട്ടത്തില്‍ സന്തോഷം പങ്കുവച്ച്് വിഘ്‌നേശ് രംഗത്തെത്തി. നയന്‍താരയാണ് കൂഴങ്കല്‍ എന്ന ചിത്രം നിര്‍മ്മിക്കണം എന്ന തീരുമാനം എടുത്തതെന്ന് വിഘ്നേശ് ശിവന്‍ പറയുന്നു. പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ലോകത്തിന്റെ ഏത് കോണിലുള്ള ആളുകള്‍ക്കും ഒരേപോലെ കാണാന്‍ സാധിക്കുന്ന തരത്തിലാണ് വിനോദ് രാജ് ചിത്രം ചെയ്തിരിക്കുന്നത്. 35ഓളം ചലച്ചിത്രമേളകളില്‍ സിനിമ ഇതിനോടകം പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു. ഓസ്‌കാര്‍ വേദിയില്‍ സ്വന്തം രാജ്യത്തെ പ്രധിനിധികരിക്കാന്‍ സാധിക്കുന്നു എന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും വിഘ്‌നേശ് ശിവന്‍ പറഞ്ഞു.

സെലക്ഷന്‍ ലഭിക്കുന്നപക്ഷം മികച്ച അന്തര്‍ദേശീയ ഫീച്ചര്‍ ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരത്തിന് കൂഴങ്കല്‍ മത്സരിക്കും. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ രൂപീകരിച്ച 15 അംഗ സെലക്ഷന്‍ കമ്മിറ്റിയാണ് ചിത്രം പ്രഖ്യാപിച്ചത്. സംവിധായകന്‍ ഷാജി എന്‍ കരുണ്‍ ആയിരുന്നു കമ്മിറ്റിയുടെ ചെയര്‍മാന്‍. 2022 മാര്‍ച്ച് 27ന് ലോസ് ഏഞ്ചല്‍സിലാണ് 94-ാമത് അക്കാദമി അവാര്‍ഡ് വിതരണ ചടങ്ങ് നടക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News