മോൻസനെതിരെ പരാതി നൽകാനൊരുങ്ങി ഇവന്‍റ് മാനേജ്മെന്‍റ് കമ്പനി

മോൻസനെതിരെ പരാതി നൽകാനൊരുങ്ങി ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയും. ബംഗ്ലൂരിലുള്ള ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയുടമയായ മലയാളിയാണ് മോൻസനെതിരെ പരാതി നൽകുന്നത്.

ഇവന്‍റുകൾ സംഘടിപ്പിച്ച വകയിൽ ഒരു കോടി രൂപ മോൻസൻ തനിയ്ക്ക് നൽകാനുണ്ടെന്ന് ചങ്ങനാശ്ശേരി സ്വദേശി ജോയ് വെളിപ്പെടുത്തി.

നടിമാരുടെ വിവാഹവും അനിതാ പുല്ലയിലിന്‍റെ സഹോദരിയുടെ വിവാഹവും പളളിപ്പെരുന്നാളും മോൻസനു വേണ്ടി സംഘടിപ്പിച്ചത് താനായിരുന്നുവെന്നും ജോയ് പറഞ്ഞു.

വിദേശത്ത് നിന്ന് വലിയ തുക കിട്ടാനുണ്ടെന്ന് പറഞ്ഞാണ് തന്നെയും പറ്റിച്ചത്. നാളെ നാട്ടിലെത്തിയ ശേഷം പരാതി നൽകുമെന്നും ജോയ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News