കരുനാഗപ്പള്ളി നിവാസികളെ കണ്ണീരിലാ‍ഴ്ത്തി സൈറ യാത്രയായി…

കരുനാഗപ്പള്ളി നിവാസികളുടെ പ്രാർത്ഥനകൾക്കും വിദഗ്ധ ചികിത്സയ്ക്കും സൈറയെ രക്ഷിക്കാനായില്ല.  കഴിഞ്ഞ ദിവസം കാറിലിടിച്ച് പരിക്കേറ്റ കുതിര മരണമടഞ്ഞതോടെ കരുനാഗപ്പള്ളിയുടെ നിരത്തുകളിൽ തലയെടുപ്പോടെ പാഞ്ഞു നടന്ന നാട്ടുകാരുടെ പ്രിയപ്പെട്ട കുതിര ഇനി  ഓർമ്മമാത്രം.

കരുനാഗപ്പള്ളി മരുതൂർകുളങ്ങര തെക്ക് ചെറുകോൽ പറമ്പിൽ മുഹ്‌സിന്റെ ഉടമസ്ഥതയിലുള്ള സൈറ കുതിരക്ക് കഴിഞ്ഞദിവസം രാവിലെ എട്ടരയോടെ കന്നേറ്റി പാലത്തിൽ  അപകടത്തിൽപ്പെടുകയായിരുന്ന. റോഡിൽ രക്തത്തിൽ കുളിച്ചുകിടന്ന കുതിരയെ ഉടൻതന്നെ കൊല്ലത്ത് വെറ്റിനറി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കാലുകൾക്കും ശരീരത്തിലെ അസ്ഥികൾക്കും സാരമായി മുറിവേറ്റിരുന്നു.

ചികിത്സയിൽ ഇരിക്കെ  കഴിഞ്ഞ അർധരാത്രിയോടെ സൈറ എന്ന അഴ്വമേധം എന്നെന്നേക്കുമായി കണ്ണടച്ചു. ശനിയാഴ്ച പുലർച്ചെ കുതിരയെ നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.

മുഹ്‌സീന്റെ വീട്ടിലെത്തിച്ച സൈറയുടെ മൃതദേഹം കാണാനും അന്തിമോപചാരം അർപ്പിക്കാനും ആരാധകർ എത്തി.

രണ്ടു വർഷം മുൻപാണ് മുഹ്‌സിൻ സൈറയെ തമിഴ്നാട്ടിൽനിന്നും വാങ്ങുമ്പോൾ എണ്ണക്കറുപ്പ് നിറമായിരുന്ന സൈറക്ക് വെയിലേറ്റ്  നിറം ബ്രൗണായി. നാലുവയസായിരുന്നു പ്രായം. ആളുകളോട് വേഗത്തിൽ ഇണങ്ങുന്ന സൈറ നാട്ടിലെ പൊതു ചടങ്ങുകളിലും ഷൂട്ടിംഗ് സെറ്റുകളിലുമെല്ലാം താരമായി മാറി.

തൃശൂരിൽ നടന്ന മത്സര ഓട്ടത്തിൽ തെക്കൻ കേരളത്തിൽ നിന്ന് ഒന്നാമതെത്തിയതോടെ സൈറ സൂപ്പർ സ്റ്റാറായി .പലരും സൈറയെ സ്വന്തമാക്കാൻ വില പറഞ്ഞെങ്കിലും ഉടമസ്ഥൻ മുഹ്‌സിൻ സൈറയെ മാറോട് ചേർത്തു നുർത്തി നോ പറഞ്ഞു പക്ഷെ എല്ലാവരോടും ഗുഡ്ബൈ പറയുമ്പോൾ അത് നൊമ്പരവുമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News