ഇന്ത്യൻ നിർമിത റൂം സ്പ്രേയുടെ ഇറക്കുമതി ഒഴിവാക്കി അമേരിക്ക

ഇന്ത്യൻ നിർമിത റൂം സ്പ്രേയുടെ ഇറക്കുമതി ഒഴിവാക്കി അമേരിക്ക. വോള്‍മാര്‍ട്ട് സ്റ്റോറുകൾ വഴി വിപണനം നടത്തുന്ന ആരോമതെറാപ്പി റൂം സ്പ്രേകളാണ് അമേരിക്ക വിലക്കിയത്. സ്പ്രേ ഉപയോഗിച്ച രണ്ട് പേര് മരിക്കുകയും നാല് പേർക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട്‌ ചെയ്യുകയും ചെയ്തതോടെയാണ് അമേരിക്ക സ്പ്രേ വിലക്കിയത് .

സ്പ്രേ ഉപയോഗിച്ചവർക്ക് ആരോഗ്യ പ്രശ്നങ്ങൾ വന്നതിനെ തുടർന്നുണ്ടായ പരിശോധനയിൽ, സ്പ്രേയിൽ മെലിയോഡോസിസ് എന്ന മാരക രോഗം പരത്തുന്ന ബാക്റ്ററിയ അടങ്ങിയിട്ടുണ്ടെന്ന് വ്യക്തമാകുകയായിരുന്നു.

ഇതോടെ വോള്‍മാര്‍ട്ട് സ്റ്റോറിൽ നിന്നും 3800 സ്പ്രേ കുപ്പികൾ തിരിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News