ഇത് സ്വപ്നയാത്ര; രാജ്യം ചുറ്റിക്കറങ്ങി അജിത്ത്

യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്ന നടനാണ് അജിത്ത്.പിസ്റ്റള്‍ ഷൂട്ടിംഗ്, ഫോട്ടോഗ്രാഫി, മോട്ടോര്‍ റേസിംഗ് എന്നിവയ്ക്ക് പുറമേ ബൈക്കില്‍ ഇന്ത്യ ചുറ്റിക്കറങ്ങി കാണുക എന്നത് അദ്ദേഹത്തിന്റെ ആഗ്രഹങ്ങളില്‍ ഒന്നാണ്.വലിമൈ’ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം നടന്‍ ദീര്‍ഘ യാത്രയിലാണ്. നിര്‍മ്മാതാവ് ബോണി കപൂറാണ് അദ്ദേഹത്തിന്റെ പുതിയ യാത്രാവിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

ആഗ്രഹങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്നതില്‍ നിന്നും ഓരോ സ്വപ്നവും സാക്ഷാത്കരിക്കുന്നതില്‍ നിന്നും അവനെ തടയാന്‍ യാതൊന്നിനും കഴിയില്ല. സാര്‍വത്രികമായി സ്‌നേഹിക്കുന്നു.’- ബോണി കപൂര്‍ കുറിച്ചു.

വടക്കേ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ എത്തിയപ്പോഴുള്ള നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തുവന്നിട്ടുണ്ട്. അമൃത്സറിലെ വാഗാ അതിർത്തിയും രാജ്യ തലസ്ഥാനമായ ഡൽഹിയും അജിത് സന്ദർശിച്ചു. ബിഎംഡബ്ല്യു ആർ 1200 ജിഎസ് സ്പോർട്സ് ബൈക്കിലാണ് താരത്തിന്‍റെ യാത്രയെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News