കോൺഗ്രസ് തകർന്നത് എ.വി ഗോപിനാഥിനെ പോലെ കഴിവുള്ളവരെ മാറ്റിനിർത്തിയത് കൊണ്ട്; പത്മജ വേണുഗോപാൽ

എ.വി ഗോപിനാഥിനെ പിന്തുണച്ച് പത്മജ വേണുഗോപാൽ. അദ്ദേഹത്തെ പാർട്ടിയിൽ തിരിച്ചു കൊണ്ടുവരണമെന്നും പത്മജ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പത്മജ എ.വി ഗോപിനാഥിന് പിന്തുണ അറിയിച്ചത്

എ.വി ഗോപിനാഥിനെ പിന്തുണയ്ക്കുന്നതും കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിക്കുന്നതുമാണ് പത്മജയുടെ ഫേസ്ബുക്ക് പോസ്റ്റ്. എ.വി ഗോപിനാഥിനെ പോലെ കഴിവുള്ള നേതാക്കളെ മാറ്റിനിർത്തിയതാണ് പാർട്ടിക്ക് സംഭവിച്ച തകർച്ചക്ക് കാരണമെന്ന് പത്മജ കുറ്റപ്പെടുത്തുന്നു. അദ്ദേഹത്തിൻ്റെ മികവ് അച്ഛൻ ഉള്ള കാലത്തെ നേരിട്ട് അറിയാം എന്നും പത്മജ പറഞ്ഞു. അദ്ദേഹത്തെ കോൺഗ്രസിലേക്ക് തിരിച്ചു കൊണ്ടുവരണമെന്നും ഫേസ്ബുക്കിലൂടെ പത്മജ ആവശ്യപ്പെടുന്നുണ്ട്.

കോൺഗ്രസിലെ സെമികേഡറിനെ പരിഹസിച്ച് എ.വി.ഗോപിനാഥ് രംഗത്ത് വന്നിരുന്നു. മുൻ എം.എൽ.എ അനിൽ അക്കരയുടെ പ്രസ്താവനക്കുള്ള മറുപടി കൂടിയാണ് പത്മജയുടെ പ്രസ്താവന. ആര് എന്ത് പറഞ്ഞാലും ഗോപിനാഥ് ആരുടെ ചെരുപ്പും നക്കാൻ പോകില്ല എന്ന് പത്മജ പറഞ്ഞു. ദേഷ്യവും സങ്കടവും വരുമ്പോൾ പലതും പറഞ്ഞു കാണും . ഗോപിനാഥിനെ പലരും ദ്രോഹിച്ചിട്ടുണ്ടെന്നും പത്മജ ഫേസ്ബുക്കിൽ ഓർമിപ്പിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News