ലെഹങ്കയ്ക്കുള്ളില്‍ കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന്; ഒരാൾ പിടിയിൽ

ബംഗളൂരിവില്‍ വസ്ത്രത്തിനുള്ളിലാക്കി കടത്താന്‍ ശ്രമിച്ച മൂന്ന് കിലോ മയക്കുമരുന്ന് പിടികൂടി നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. ലെഹങ്കയ്ക്കുള്ളില്‍ കടത്താന്‍ ശ്രമിച്ച മയക്കുമരുന്നാണ് പിടികൂടിയത്. കേസില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. ആസ്‌ട്രേലിയയിലേക്ക് കടത്താന്‍ പദ്ധതിയിട്ട കോടികള്‍ വിലമതിക്കുന്ന നിരോധിത ലഹരിമരുന്നാണ് എന്‍സിബി പിടികൂടിയത്.

ലെഹങ്കയുടെ ഒരോമടക്കുകളിലും അടുക്കിവെച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ആസ്ട്രേലിയയിലേക്ക് കടത്താനായിരുന്നു പദ്ധതി. ആന്ധ്രാപ്രദേശിലെ നരസാപുരത്തുനിന്നാണ് പാഴ്‌സല്‍ ബുക്ക് ചെയ്തതെന്നാണ് വിവരം.

എന്‍സിബി ബംഗളൂരു മേഖല ഡയറക്ടര്‍ അമിത് ഗാവ്‌തെയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. വ്യാജ രേഖകളും വിലാസങ്ങളും തയ്യാറാക്കിയാണ് പാഴ്‌സല്‍ കടത്താന്‍ ശ്രമിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് ദിവസമായി അന്വേഷണം നടന്നുവരുകയായിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് കോടികള്‍ വില വരുന്ന മയക്കുമരുന്ന് പിടികൂടിയത്. വെള്ളിയാഴ്ച്ചയാണ് പ്രതിയെ അന്വേഷണ സംഘം പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News