സീതപ്പഴം ഗർഭകാലത്തും കഴിക്കാം; ഗുണങ്ങൾ ഇവയാണ്

സീതപ്പഴത്തിന് അഥവാ കസ്റ്റാര്‍ഡ് ആപ്പിളിന് വിപണിയിലിപ്പോൾ വൻ ഡിമാൻഡാണ്. രുചിയില്‍ മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തിലും മികച്ചതാണ് സീതപ്പഴം എന്നതുതന്നെയാണ് കാരണം. വിറ്റാമിനുകളാൽ സമ്പുഷ്ടമാണ് സീതപ്പഴം. ​ഗർഭകാലത്ത് സീതപ്പഴം കഴിക്കുന്നത് ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നുണ്ട്.

സീതപ്പഴത്തിന്റെ ഗുണങ്ങൾ

  • സീതപ്പഴത്തിൽ വിറ്റാമിൻ എ, ബി 6 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ഗര്‍ഭസ്ഥശിശുവിന്‍റെ വളർച്ചക്ക് വളരെയധികം സ്വാധീനിക്കുന്നു. ഇതിലെ വിറ്റാമിൻ ബി 6 ഗർഭകാലത്തുണ്ടാവുന്ന മനം പിരട്ടലിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

  • ഫൈബർ കലവറയാണ് സീതപ്പഴം. ഗര്‍ഭകാലത്തുണ്ടാവുന്ന മലബന്ധം പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കുകയും ദഹന പ്രശ്നങ്ങളെ പൂർണമായും ഇല്ലാതാക്കുകയും ചെയ്യുന്നു. കസ്റ്റാര്‍ഡ് ആപ്പിളിലെ വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

  • ഈ രണ്ട് വിറ്റാമിനുകളും കുഞ്ഞിന്റെ കണ്ണുകളുടെയും മുടിയുടെയും ചർമ്മത്തിന്റെയും വികാസത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. അതേസമയം, കസ്റ്റാർഡ് ആപ്പിളിന്റെ വിത്തുകൾ കഴിക്കാതിരിക്കുക.

  • ഗർഭകാലത്ത് ഹിമോഗ്ലോബിന്‍റെ അളവിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകൾ അമ്മയുടെ ആരോഗ്യത്തെ മാത്രമല്ല കുഞ്ഞിന്‍റെ ആരോഗ്യത്തെയും ബാധിക്കാം. ഈ പ്രശ്നത്തെ പരിഹരിക്കുന്നതിന് വേണ്ടി സീതപ്പഴം കഴിക്കാവുന്നതാണ്. ഇത് രക്തത്തിലെ ഹിമോഗ്ലോബിന്‍റെ അളവ് വർദ്ധിപ്പിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News