ദില്ലിയിൽ ആറു വയസുകാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

ദില്ലിയിൽ ആറു വയസുകാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ . ഹരിയാനയിലെ റോത്തക്കിൽ വച്ചാണ് പ്രതിയെ പിടികൂടിയത്. സിസിടിവി ദൃശ്യത്തിൽ നിന്ന് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു.

ഇന്നലെ വൈകീട്ടോടെ ദില്ലി രഞ്ജിത് നഗറിലാണ് പീഡനം നടന്നത്. വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കെ കുഞ്ഞിനെ കാണാതാവുകയായിരുന്നു. മുറിവേറ്റ നിലയിലാണ് കുഞ്ഞ് തിരിച്ചെത്തിയത്. കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡിപ്പിക്കപ്പെട്ടു എന്ന കാര്യം വീട്ടുകാർ അറിയുന്നത്. ദിവസവേതന തൊഴിലാളിയാണ് കുഞ്ഞിന്റെ പിതാവ്. പെൺകുട്ടി നിലവിൽ രാം മനോഹർ ലോഹിയ ആശുപത്രിയിൽ ചികിത്സയിലാണ്.

തുടർന്ന് കുഞ്ഞിന്റെ കുടുംബം പൊലീസിൽ പരാതി നൽകി. ശക്തമായ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. ദില്ലി വനിതാ കമ്മീഷനും സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്.ദില്ലി കോത്‌ലാ മുബാറക്പൂരിൽ 15 കാരിയായ പെൺകുട്ടി പീഡനത്തിനിരയായെന്ന വാർത്ത പുറത്ത് വന്ന ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും മറ്റൊരു പീഡന വാർത്ത പുറത്ത് വരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News