‘മുഖ്യമന്ത്രി കേന്ദ്രകമ്മിറ്റി യോഗത്തില്‍ പിബി നയത്തിനെതിരെ ആഞ്ഞടിച്ചു: ഈ വാര്‍ത്തയെ ഗ്യാസ് ട്രബിള്‍ ആയി കാണുകയാണ്’

സിപിഐഎം കേന്ദ്രകമ്മറ്റി യോഗത്തിനെതിരെ വീണ്ടും വ്യാജവാര്‍ത്ത നല്‍കിയ മാതൃഭൂമി ദിനപത്രത്തിനെതിരെ വിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ എന്‍ പി ഉല്ലേഖ്. ആദ്യം വാര്‍ത്ത കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്നും എന്നാല്‍ കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് അത് പൂര്‍ണമായും ഗ്യാസ് ആണെന്നും 100 ശതമാനം വ്യാജമാണെന്നും മനസ്സിലായതെന്നും എന്‍ പി ഉല്ലേഖ് ഫേസ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രകമ്മിറ്റി യോഗത്തില്‍ പിബി നയത്തിനെതിരെ ആഞ്ഞടിച്ചു എന്നാണ് ആ വാര്‍ത്ത ആരോപിച്ചത്. കീഴ്വഴക്കം ലംഘിച്ചു പിബി അംഗം കൂടിയായ മുഖ്യമന്ത്രി കോണ്‍ഗ്രസിനെതിരെ കേന്ദ്രകമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനം നടത്തി എന്ന് ആ വാര്‍ത്ത പറയുന്നു. ഇങ്ങനെ ഒരു സംഭവം സിപിഎം കേന്ദ്രകമ്മിറ്റിയില്‍ നടന്നില്ലെന്നു മാത്രമല്ല അനൗപചാരികമായി പോലും അത്തരം ഒരു വാദം പാര്‍ട്ടി കേരള ഘടകം ദേശീയതലത്തില്‍ ഉയര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് അറിവ്. എന്നാലോ സംസ്ഥാനത്തികത്തു കോണ്‍ഗ്രസ്സ്‌നെതിരെ കടുത്ത നിലപാട് തുടരുകയും ആ പാര്‍ട്ടിയുടെ മൊത്തം തകര്‍ച്ച അതുപോലെതന്നെ സോഫ്റ്റ് ഹിന്ദുത്വ posturing എന്നിവ സജീവ ചര്‍ച്ചാ വിഷയമാക്കും എന്നാണ് കേരള സിപിഎംന്റെ നിലപാട്. ഉല്ലേഖ് ഫേസ്ബുക്കില്‍ കുറിച്ചു.

ഒരു വാര്‍ത്ത കിട്ടിയാല്‍ അത് പൊലിപ്പിച്ചെഴുതുന്നതില്‍ ആരെയും കുറ്റപ്പെടുത്താന്‍ ഞാനില്ല. ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഏകദേശം 15% വാര്‍ത്ത കിട്ടിയാല്‍ 50% വാര്‍ത്തയാക്കി മാറ്റാനുള്ള ആ ഒരു വാശിയെ പൂര്‍ണമായി തള്ളിപ്പറയാന്‍ കഴിയില്ല. എന്നാല്‍ 0% വാര്‍ത്തയെ 100% വാര്‍ത്തയാക്കുന്നത് അസഹനീയം തന്നെ. അത് വായിച്ച ഞെട്ടലില്‍ നിന്നും ഇപ്പോഴും മോചിതനായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്‍ പി ഉല്ലേഖിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

മാതൃഭൂമി പത്രത്തില്‍ സിപിഎം കേന്ദ്രകമ്മിറ്റിയോഗത്തെ കുറിച്ച് ഒരു വാര്‍ത്ത വായിച്ചപ്പോള്‍ ഞെട്ടിപ്പോയി. യഥാര്‍ത്ഥത്തില്‍ അങ്ങനെ സംഭവിച്ചോ? അങ്ങനെ നടന്നെങ്കില്‍ വളരെ മോശം എന്നും കരുതി. പിന്നെ പലരോടും അന്വേഷിച്ചപ്പോഴാണ് അറിയുന്നത് അത് പൂര്‍ണമായും ഗ്യാസ് ആണെന്ന്. 100% ഫേക്ക് ന്യൂസ്.

മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രകമ്മിറ്റി യോഗത്തില്‍ പിബി നയത്തിനെതിരെ ആഞ്ഞടിച്ചു എന്നാണ് ആ വാര്‍ത്ത ആരോപിച്ചത്. കീഴ്വഴക്കം ലംഘിച്ചു പിബി അംഗം കൂടിയായ മുഖ്യമന്ത്രി കോണ്‍ഗ്രസിനെതിരെ കേന്ദ്രകമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനം നടത്തി എന്ന് ആ വാര്‍ത്ത പറയുന്നു.

ഇങ്ങനെ ഒരു സംഭവം സിപിഎം കേന്ദ്രകമ്മിറ്റിയില്‍ നടന്നില്ലെന്നു മാത്രമല്ല അനൗപചാരികമായി പോലും അത്തരം ഒരു വാദം പാര്‍ട്ടി കേരള ഘടകം ദേശീയതലത്തില്‍ ഉയര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് അറിവ്. എന്നാലോ സംസ്ഥാനത്തികത്തു കോണ്‍ഗ്രസ്സ്‌നെതിരെ കടുത്ത നിലപാട് തുടരുകയും ആ പാര്‍ട്ടിയുടെ മൊത്തം തകര്‍ച്ച അതുപോലെതന്നെ സോഫ്റ്റ് ഹിന്ദുത്വ posturing എന്നിവ സജീവ ചര്‍ച്ചാ വിഷയമാക്കും എന്നാണ് കേരള സിപിഎംന്റെ നിലപാട്.

ഒരു വാര്‍ത്ത കിട്ടിയാല്‍ അത് പൊലിപ്പിച്ചെഴുതുന്നതില്‍ ആരെയും കുറ്റപ്പെടുത്താന്‍ ഞാനില്ല. ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഏകദേശം 15% വാര്‍ത്ത കിട്ടിയാല്‍ 50% വാര്‍ത്തയാക്കി മാറ്റാനുള്ള ആ ഒരു വാശിയെ പൂര്‍ണമായി തള്ളിപ്പറയാന്‍ കഴിയില്ല. എന്നാല്‍ 0% വാര്‍ത്തയെ 100% വാര്‍ത്തയാക്കുന്നത് അസഹനീയം തന്നെ. അത് വായിച്ച ഞെട്ടലില്‍ നിന്നും ഇപ്പോഴും മോചിതനായിട്ടില്ല.

ഒരു ‘സഹ’ പത്രപ്രവര്‍ത്തകനെതിരെ ക്രൂരമായി ഒന്നും പറയാന്‍ മുതിരുന്നില്ല. പക്ഷെ തങ്ങളെ പറഞ്ഞു പറ്റിക്കുന്നവരെ ശത്രുസ്ഥാനത്തു തന്നെ നിര്‍ത്തേണ്ടത് അനിവാര്യമാണ് എന്ന് മാത്രമേ പറയുന്നുള്ളൂ. ഈ ഫേക്ക് വാര്‍ത്ത സപ്ലൈ ചെയ്തവനെ സുഹൃത്തായി കാണാന്‍ പറ്റില്ല. ഏറ്റവും unreliable സോഴ്‌സ് ആണ് ആ സോഴ്‌സ് എന്ന് പറയാതെ വയ്യ.

മറ്റു ചിലരുണ്ട്. എന്തും എഴുതാം എന്ന തോന്നലും വാശിയും ഉള്ളവര്‍. ആ കൂട്ടത്തിലാണ് ഈ വാര്‍ത്തയെ യഥാര്‍ത്ഥത്തില്‍ പെടുത്തേണ്ടത്.

എന്നാല്‍ ചില ബന്ധങ്ങള്‍ കാരണം തത്കാലം ഈ വാര്‍ത്തയെ ഗ്യാസ് ട്രബിള്‍ ആയി കാണുകയാണ്. വായു ഗുളിക പത്രപ്രവര്‍ത്തകര്‍ എപ്പോഴും കയ്യില്‍ കരുതണം എന്ന് കൂടി പറയട്ടെ.

പാവപ്പെട്ട വായനക്കാര്‍ എന്ത് ചെയ്യും എന്നതിന് ഉത്തരമില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News