കുഞ്ഞിനെ ദത്ത് നൽകിയ സംഭവം; സാമൂഹ്യനീതി വകുപ്പ് പരിശോധന ആരംഭിച്ചു: മന്ത്രി വീണാ ജോർജ്ജ്

കുട്ടിയെ കൈമാറിയത്തിൽ ക്രമക്കേട് ഉണ്ടോ എന്നറിയാൻ സാമൂഹ്യനീതി വകുപ്പ് പരിശോധന നടത്തിവരികയാണെന്ന് മന്ത്രി വീണാ ജോർജ്ജ്. അനുപമയുടെ സമ്മതമില്ലാതെ ദത്ത് നൽകിയ സംഭവത്തിലാണ് സർക്കാരിൻ്റെ നിർദ്ദേശ പ്രകാരം പോലീസ് കർശന നടപടിയിലേക്ക് കടക്കുന്നത്.

അനുപമയുടെ പ്രസവം നടന്ന കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പോലീസ് പരിശോധന നടത്തി ഹോസ്പിറ്റൽ രേഖകൾ കസ്റ്റഡിയിലെടുത്തു. തുടർന്ന് പഞ്ചായത്തിലും പരിശോധന നടത്തിയ പൊലീസ് ജനന രജിസ്റ്ററും കസ്റ്റഡിയിലെടുത്തു. കുട്ടിയെ കൈമാറിയത്തിൽ ക്രമക്കേട് ഉണ്ടോ എന്നറിയാൻ സാമൂഹ്യനീതി വകുപ്പ് നടത്തുന്ന പ്രഥമിക പരിശോധന എത്രയും വേഗം പൂർത്തിയാക്കുമെന്ന് മന്ത്രി വീണാ ജോർജ്ജ് മാധ്യമങ്ങളോട് പറഞ്ഞു.

കുട്ടിയെ ആർക്കാണ് കൈമാറിയത് എന്നറിയാൻ ചൈൽഡ് വെൽഫെയർ കമ്മറ്റിക്കും സെൻട്രൽ അഡോപ്ക്ഷൻ റിസോഴ്സ് അതോറിറ്റിക്കും പേരൂർക്കട പോലീസ് കത്ത് നൽകി ,കുട്ടിയെ ആർക്കാണ് കൈമാറിയത് എന്ന് അറിയിക്കാൻ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

മുൻപ് ശിശുക്ഷേമ സമിതിക്ക് സമാന ആവശ്യം ഉന്നയിച്ച് കത്ത് നൽകിയപ്പോൾ ദത്ത് നൽകൽ നിയമത്തിൻ്റെ രഹസ്യത്മകത ചൂണ്ടിക്കാട്ടി നിരസിച്ചിരുന്നു. അനുപമയുടെ അച്ഛൻ ജയചന്ദ്രനെ പോലീസ് ചോദ്യം ചെയ്യാൻ തീരുമാനിച്ചെങ്കിലും മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു എന്നാണ് പൊലീസിന് ലഭിച്ച സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News