100 കോടി വാക്‌സിൻ ഡോസുമായി രാജ്യം; ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

100 കോടി വാക്സിൻ ഡോസ് എന്ന അഭിമാന നേട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കും മുന്നണി പോരാളികൾക്കും നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം പുതു ഊർജത്തിൽ മുന്നേറുകയാണെന്നും, വാക്സിൻ ദൗത്യത്തിന്റെ വിജയം രാജ്യത്തിന്റെ ശേഷിയെ അടയാളപ്പെടുത്തുന്നതാണെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 82 ആം ഭാഗത്തിൽ  അദ്ദേഹം വ്യക്തമാക്കി .

സേനകളിലെ വനിതാ പ്രാധിനിത്യം വർധിക്കുന്നത് പ്രശംസനീയമാണെന്നും മോദി കൂട്ടിച്ചേർത്തു.. ഈമാസം 31 ന് സർദാർ വല്ലഭ് ഭായ് പട്ടേലിന്റെ ജന്മവാർഷികമാണ്. ഉരുക്കുമനുഷ്യന് മുന്നിൽ ശിരസ് നമിക്കുന്നുവെന്നും പ്രധാനമന്ത്രി മൻ കി ബാത്തിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here