തമിഴ് ചിത്രം ‘എനിമി’യുടെ ട്രെയ്‍ലര്‍ പുറത്തിറക്കി; വിശാല്‍, ആര്യ എന്നിവർക്കൊപ്പം മംമ്തയും പ്രധാന വേഷത്തിൽ

ആനന്ദ് ശങ്കറിന്റെ സംവിധാനത്തിൽ വിശാല്‍, ആര്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയിരിക്കുന്ന തമിഴ് ചിത്രം ‘എനിമി’യുടെ ട്രെയ്‍ലര്‍ പുറത്തെത്തി. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് 1.42 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍. പ്രകാശ് രാജ്, തമ്പി രാമയ്യ, കരുണാകരന്‍, മൃണാലിനീ ദേവി എന്നിവര്‍ക്കൊപ്പം മംമ്ത മോഹന്‍ദാസും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

എസ് വിനോദ്‍കുമാറാണ് നിര്‍മ്മാണം. നേരത്തെ അരിമ നമ്പി, ഇരു മുഗന്‍, നോട്ട എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ആനന്ദ് ശങ്കര്‍. തമന്‍ എസ് ആണ് എനിമിയിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പശ്ചാത്തലസംഗീതം സാം സി എസ്. ഛായാഗ്രഹണം ആര്‍ ഡി രാജശേഖര്‍, സംഭാഷണം ഷാന്‍ കറുപ്പുസാമി, തിരക്കഥ ആനന്ദ് ശങ്കര്‍, ഷാന്‍ കറുപ്പുസാമി, എസ് രാമകൃഷ്‍ണന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ടി രാമലിംഗം, എഡിറ്റിംദ് റെയ്‍മണ്ട് ഡെറിക് ക്രാസ്റ്റ, നൃത്തസംവിധാനം ബൃന്ദ, സതീഷ് കൃഷ്‍ണന്‍, ആക്ഷന്‍ ഡയറക്ടര്‍ രവി വര്‍മ്മ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News