ലൈവിനിടെ റിപ്പോര്‍ട്ടറുടെ ഫോണ്‍ മോഷ്ടിച്ചു; സംഭവം തത്സമയം കണ്ടത് ഇരുപതിനായിരത്തിലേറെ പേർ; കള്ളനു പറ്റിയ അമളി നോക്കണേ!

ഫേസ്ബുക്ക് ലൈവിനിടെ ഫോണ്‍ മോഷ്ടിച്ച കള്ളന് പറ്റിയ അമളി ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈജിപ്തിലാണ് ഈ രസകരമായ സംഭവം നടന്നത്. കെയ്റോയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരുന്ന യൂം7 എന്ന ഓണ്‍ലൈന്‍ മാധ്യമത്തിലെ റിപ്പോര്‍ട്ടറായ മഹ്മൂദ് റഗബിന്‍റെ ഫോണാണ് ബൈക്കിലെത്തിയ കള്ളന്‍ തട്ടിയെടുത്തത്.

ഈജിപ്തിലെ ശുബ്ര അല്‍ ഖൈമ നഗരത്തിലെ പാലത്തിന് സമീപത്തുവച്ചായിരുന്നു സംഭവം. റഗബ് ഫേസ്ബുക്കില്‍ ലൈവ് വീഡിയോ ചെയ്യുന്നതിനിടെ ബൈക്കിലെത്തിയ കള്ളന്‍ മൊബൈല്‍ ഫോണുമായി കടന്നുകളയുകയായിരുന്നു. ഈ ദൃശ്യങ്ങളാകട്ടെ ഇരുപതിനായിരത്തിലേറെ പേരാണ് ഫേസ്ബുക്കില്‍ തത്സമയം കണ്ടത്. ഇതൊന്നും അറിയാതെ കള്ളന്‍ മൊബൈല്‍ ഫോണുമായി ബൈക്കില്‍ യാത്ര തുടരുകയായിരുന്നു. ബൈക്കിന് മുന്‍ ഭാഗത്ത് ഫോണ്‍ വെച്ച് സിഗററ്റ് വലിക്കുന്ന കള്ളന്‍റെ ദൃശ്യങ്ങളുൾപ്പെടെ കൃത്യമായി ലൈവില്‍ പതിയുകയും ചെയ്തു.

നിമിഷങ്ങള്‍ക്കകം ഈ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി. കള്ളനെ പിടികൂടുകയും ചെയ്തു. എന്നാല്‍ മോഷ്ടാവിന്‍റെ പേരുവിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഏഴ് മില്യണിലധികം പേരാണ് ഫേസ്ബുക്കില്‍ ഈ വീഡിയോ കണ്ടത്. 18,000 ഷെയറുകളും ലഭിച്ചു. മോഷ്ടാവിന്‍റെ മണ്ടത്തരത്തെ പരിഹസിച്ചുകൊണ്ടുള്ള കമന്‍റുകളാണ് വീഡിയോക്ക് താഴെ ഏറെയും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel