ഉരുൾപൊട്ടലിന്റെ ഞെട്ടൽ മാറാതെ പത്തനംതിട്ട; ജനങ്ങൾ ആശങ്കയിൽ

2018 ൽ പ്രളയം താണ്ടാതിരുന്ന പത്തനംതിട്ടയിലെ മലയോര മേഖലയിൽ ഇന്നലെ ഉണ്ടായ ഉരുൾപൊട്ടൽ ആശങ്കക്കിടയാക്കുന്നു. പ്രദേശത്ത് ആളപായമില്ലെങ്കിലും കുത്തിയൊഴുകിയ വെള്ളത്തിന് പിന്നാലെ സ്ഥലത്ത് വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. അപകട ഭീഷണി നിലനിൽക്കുന്നതിനാൽ ഈ സ്ഥലങ്ങളിൽ നിന്നെല്ലാം ആളുകളെ മാറ്റി പാർപ്പിച്ചു കഴിഞ്ഞു. മന്ത്രി വീണാ ജോർജ് സ്ഥലം സന്ദർശിച്ചു.

അപ്രതീക്ഷിതമായി എത്തിയ ഉരുൾപ്പൊട്ടലിൻ്റെ ആഘാതത്തിലാണ് മലയോര ജില്ലയിലെ മൂന്ന് പ്രദേശങ്ങൾ. സീതത്തോട്ടിലെ കോട്ടമൺ പാറ, ആങ്ങമൂഴി തേവർ മല, റാന്നി പനന്തക്കുളം മേഖല എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടൽ നാശം വിതച്ചത്. അപകടത്തിൽ ആളപായം ഇല്ലെങ്കിലും കുത്തിയൊലിച്ചു വന്ന വെള്ളത്തിൽ വാഹനങ്ങൾ ഒലിച്ചു പോയി. ഇവ കണ്ടെത്താൻ ശ്രമമാരംഭിച്ചു. ചില വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മരങ്ങൾ വേരോടെ ഒഴുകി മാറിയതുമൂലം വലിയ ഗർത്തങ്ങൾ ഈ മേഖലയിൽ രൂപപ്പെട്ടിട്ടുണ്ട്. മന്ത്രി വീണാ ജോർജ് അപകട സ്ഥലങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

റാന്നി പനന്തക്കുളത്ത് വെള്ളച്ചാട്ടത്തിന് സമീപം ഉണ്ടായ ഉരുൾപൊട്ടൽ മൂലം ഒറ്റപ്പെട്ടു പോയ ഗർഭിണികളും കുട്ടികളും ഉൾപ്പെടെ 5 കുടുംബങ്ങളിലെ 20 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് പുലർച്ചയോടെ മാറ്റി പാർപ്പിച്ചു. അതേസമയം നാശനഷ്ടങ്ങളുടെ കണക്ക് ജില്ലാ ഭരണകൂടം തിട്ടപ്പെടുത്തി വരുകയാണ്. എംഎൽഎ കെ.യു.ജെനീഷ് കുമാർ, ജില്ലാ കളക്ടർ, റവന്യൂ ഉദ്യോഗസ്ഥർ മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ മന്ത്രി യോടൊപ്പം സ്ഥലം സന്ദർശിച്ചു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News