ഉരുളക്കിഴങ്ങ് തൊലികൊണ്ട് നാലുമണിപ്പലഹാരമോ? അതേന്നേ… മടിയ്ക്കണ്ട, തയാറാക്കാനുള്ള വഴി ഇവിടുണ്ട്

ഇന്നൊരുഗ്രൻ നാലുമണിപ്പലഹാരം പരിചയപ്പെടുത്താം.നമ്മൾ വെറുതെ കളയാറുള്ള പല ആഹാര വസ്തുക്കളും ഏറെ ഗുണപ്രദവും, ആരോഗ്യപ്രദവുമാണ്. നിത്യേനെ നമ്മൾ ഭക്ഷണത്തിനായി ഉരുളക്കിഴങ്ങ് തെരഞ്ഞെടുക്കാറുണ്ട്. എന്നാൽ വെറുതെ കളയാറുള്ള ഉരുളക്കിഴങ്ങിന്റെ തൊലി കൊണ്ട് അടിപൊളിയൊരു നാലുമണിപ്പലഹാരം ഉണ്ടാക്കാൻ കഴിയുമെന്ന് എത്രപേർക്കറിയാം? അറിയാൻ വഴി കുറവാണല്ലേ..


അപ്പോപ്പിന്നെ നമുക്ക് പലഹാരത്തിലേക്ക് കടക്കാം. ഉരുളക്കിഴങ്ങിന്റെ തൊലി കൊണ്ട് ചിപ്‌സ് തയ്യാറാക്കുന്നതിനെ കുറിച്ചാണ് പറയുന്നത്. മിക്കവരും ഇത് കേട്ടിരിക്കാന്‍ സാധ്യതയില്ല. തയ്യാറാക്കാന്‍ വളരെ എളുപ്പമുള്ളതും അതേസമയം രുചികരവുമാണിത്.

വൈറ്റമിന്‍-സി, വൈറ്റമിന്‍-ബി, അയേണ്‍, കാത്സ്യം, പൊട്ടാസ്യം തുടങ്ങി ശരീരത്തിന് വേണ്ട പല അവശ്യഘടകങ്ങളുടെയും സ്രോതസാണ് ഉരുളക്കിഴങ്ങ് തൊലി. ബിപി നിയന്ത്രിക്കാനും ചര്‍മ്മത്തിന്റെയും മുടിയുടെയും ആരോഗ്യം പരിരക്ഷിക്കാനുമെല്ലാം ഇത് സഹായകമാണ്. അതിനാല്‍ തന്നെ കേവലം സ്‌നാക്‌സ് എന്നതില്‍ കവിഞ്ഞ് ആരോഗ്യഗുണങ്ങളുള്ള വിഭവമായും ഇതിനെ പരിഗണിക്കാം.

വേണ്ട ചേരുവകൾ

ഉരുളക്കിഴങ്ങ് തൊലി
ഒലിവ് ഓയിൽ
ഉപ്പ്
മുളകുപൊടി
കുരുമുളക് പൊടി
ഒറിഗാനോ
പെരി-പെരി സീസണിംഗ്

തയാറാക്കേണ്ട വിധം

ആദ്യം ഉരുളക്കിഴങ്ങ് തൊലി കഴുകി വൃത്തിയാക്കിയെടുക്കണം. ഇതിലേക്ക് അല്‍പം ഒലിവ് ഓയില്‍ സ്പ്രേ ചെയ്ത ശേഷം ഗോള്‍ഡന്‍ ബ്രൗണ്‍ ആകുന്നത് വരെ ഒന്ന് ബേക്ക് ചെയ്‌തെടുക്കാം. ഇനി ഇതിലേക്ക് ഉപ്പ്, മുളകുപൊടി, കുരുമുളക് പൊടി, ഒറിഗാനോ, പെരി-പെരി സീസണിംഗ് എല്ലാം ചേര്‍ത്ത് ഇളക്കിയെടുക്കാം. ഉരുളക്കിഴങ്ങ് തൊലി കൊണ്ടുള്ള അടിപൊളി ചിപ്‌സ് തയ്യാര്‍.

വൈകീട്ട് ചായയ്‌ക്കൊപ്പമോ, അല്ലെങ്കില്‍ റൈസിന്റെ കൂടെ സൈഡായോ ഒക്കെ ഇത് കഴിക്കാം. ഒട്ടും മടിയ്ക്കണ്ട വേഗം ഉണ്ടാക്കിക്കോളൂ..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News