സി സി യോഗത്തിൽ മുഖ്യമന്ത്രി കീഴ്വഴക്കം ലംഘിച്ചിട്ടില്ലെന്ന് യെച്ചൂരി; സിപിഐഎം കേന്ദ്രകമ്മറ്റി യോഗം അവസാനിച്ചു

സിപിഐഎം കേന്ദ്രകമ്മറ്റി യോഗം അവസാനിച്ചു. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയം അടുത്ത മാസം ചേരുന്ന പോളിറ്റ് ബ്യുറോ യോഗം തയ്യാറാക്കുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. അതേസമയം സിസി യോഗത്തിൽ കീഴ്വഴക്കം ലംഘിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചെന്ന വാർത്ത തെറ്റെന്നും യെച്ചൂരി വ്യക്തമാക്കി. മാതൃഭൂമി ദിനപത്രമാണ് കഴിഞ്ഞ ദിവസം വ്യാജ വാർത്ത നൽകിയത്.

അടുത്ത വർഷം ഏപ്രിലിൽ നടക്കുന്ന പാർട്ടി കോണ്ഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ രൂപ രേഖയാണ് കേന്ദ്രകമ്മറ്റി യോഗത്തിൽ പ്രധാന ചർച്ച ആയത്..വിശദമായ ചർച്ചകൾക്ക് ശേഷം രാഷ്ട്രീയ പ്രമേയം തയ്യാറാക്കാൻ പിബി യോഗത്തെ ചുമതലപ്പെടുത്തി.. അടുത്ത മാസം 14,15 തീയതികളിൽ ചേരുന്ന പോളിറ്റ് ബ്യുറോ യോഗം രാഷ്ട്രീയ പ്രമേയം തയ്യാറാക്കുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. അതിന് ശേഷം ചേരുന്ന കേന്ദ്ര കമ്മറ്റിയിൽ രാഷ്ട്രീയ പ്രമേയം ചർച്ച ചെയ്യും..

അതേസമയം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ കീഴ്വഴക്കം ലംഘിച്ചു സിസിയിൽ സംസാരിച്ചെന്ന വാർത്ത തെറ്റെന്നും യെച്ചൂരി പ്രതികരിച്ചു.. സിസിയിൽ പിബി അംഗങ്ങൾ സംസാരിക്കണമെങ്കിൽ പ്രത്യേക അനുമതി വേണമെന്നും ഇത്തരം വാർത്തകൾ അടിസ്ഥാന രഹിതമെന്നും യെച്ചൂരി വ്യക്തമാക്കി. മാതൃഭൂമി ദിനപത്രമാണ് കഴിഞ്ഞദിവസം വ്യാജ വാർത്ത നൽകിയത് .

രാഷ്ട്രീയ പ്രമേയത്തിന്റെ രൂപരേഖയ്ക്ക് പുറമെ പൊതു രാഷ്ട്രീയ സാഹചര്യം, കർഷക പ്രക്ഷോഭം, ലഖിം പൂർ കർഷക കൊലപാതകം, ഇന്ധന വിലവർധനവ് ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ചയായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News