സ്വീഡിഷ് ചലച്ചിത്രമേളയിൽ മലയാളിത്തിളക്കം; മികച്ച നടനുള്ള പുരസ്കാരം ഡോ മാത്യു മാമ്പ്രയ്ക്ക്

സ്വീഡിഷ് ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം നേടി മലയാളി. മലയാളി നടൻ ഡോ മാത്യു മാമ്പ്ര സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ നല്ല നടനുള്ള സിഫ് (SIFF) അവാർഡ് ഓഫ് എമിനന്റ്സ് പുരസ്ക്കാരം സ്വന്തമാക്കി.

ഷാനുബ് കരുവാത്ത് രചനയും സംവിധാനവും നിർവഹിച്ച വെയിൽ വീഴവേ എന്ന ചിത്രത്തിലെ 72 കാരനായ നായക കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് ഡോ.മാത്യു മാമ്പ്ര ബഹുമതിക്ക് അർഹനായത്. ചെരാതുകൾ, മൊമന്റ്സ്, ദേവലോക തുടങ്ങിയ ചിത്രങ്ങളിൽ മുൻപ് അഭിനയിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബൻ നായകനായ നായാട്ടാണ് മേളയിലെ ഈ വർഷത്തെ മികച്ച സിനിമ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here