ഹത്തയില്‍ വന്‍ ടൂറിസം പദ്ധതി പ്രഖ്യാപിച്ച് ദുബൈ ഭരണാധികാരി

ഒമാനോട് ചേര്‍ന്ന് കിടക്കുന്ന ദുബൈയുടെ അതിര്‍ത്തി മലയോര പ്രദേശമായ ഹത്തയില്‍ വന്‍ ടൂറിസം പദ്ധതി പ്രഖ്യാപിച്ചു. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് പ്രഖ്യാപനം നടത്തിയത്.

ഇവിടെ പുതിയ തടാകം, ടൂറിസ്റ്റ് ബീച്ച്, ഗതാഗത സംവിധാനം, ദൈര്‍ഘ്യമേറിയ പര്‍വത നടപ്പാത എന്നിവയടങ്ങുന്നതാണ് പുതിയ പദ്ധതി. ഇതിന് പുറമെ ഹോട്ടല്‍ സൗകര്യങ്ങളും 120കി.മീറ്റര്‍ സൈക്കിള്‍ പാതയും നിര്‍മിക്കും.

ഹത്തയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് പ്രത്യേക സ്ഥിരം കമ്മിറ്റിയെ നിശ്ചയിച്ചതായി ശെശഖ് മുഹമ്മദ് അറിയിച്ചു. ഹത്തയിലെ ജനങ്ങള്‍ക്ക് പ്രയോജനകരമാകുന്നതും യു.എ.ഇയിലെ കുടുംബങ്ങള്‍ക്ക് വിനോദസഞ്ചാര കേന്ദ്രമാകുന്നതുമായ സംയോജിത സാമ്പത്തിക മാതൃകയാരിക്കുമിതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.

ദുബൈ 2040 അര്‍ബണ്‍ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായാണ് പദ്ധതി. ഹത്തയില്‍ സന്ദര്‍ശിക്കുന്നിതിനിടെയാണ് ശൈഖ് മുഹമ്മദ് പ്രഖ്യാപനം നടത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News