മലയാളികളുടെ പ്രിയ ‘ഗേളി’യ്ക്കിന്ന് 55-ാം പിറന്നാൾ; ആശംസകൾ നേർന്ന് ആരാധകർ

1984-ൽ പുറത്തിറങ്ങിയ ഫാസിൽ ചിത്രം നോക്കെത്താ ദൂരത്ത് കണ്ണും നട്ടിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി നദിയ മൊയ്‌തുവിന് ഇന്ന് 55-ാം പിറന്നാൾ. മലയാളിക്ക് നദിയ ഇന്നും ആ ചിത്രത്തിലെ കഥാപാത്രമായ ഗേളിയാണ്.

ആദ്യ സിനിമയിലൂടെ തന്നെ മലയാളത്തിലെയും പിൽക്കാലത്ത് തെന്നിന്ത്യയിലെയും അറിയപ്പെടുന്ന നടിയായി നദിയ മാറി. കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാണ് നദിയ. കുടുംബത്തോടൊപ്പമുള്ള ചിത്രവും നദിയ പങ്കുവെച്ചിട്ടുണ്ട്.

“കോവിഡ് രീതിയിൽ മെഴുകുതിരിയില്ലാതെ കേക്ക് മുറിച്ച് കഴിഞ്ഞ രാത്രി എന്റെ ബർത്ത്ഡേ ആഘോഷം തുടങ്ങി (കാരണം മെഴുകുതിരി ഊതാൻ ആർക്കും അനുവാദമില്ലായിരുന്നു), അതിലും പ്രധാനമായി എന്റെ പ്രിയപ്പെട്ടവരോടൊപ്പം ഇത് ആഘോഷിക്കാൻ കഴിഞ്ഞു” നദിയ കുറിച്ചു.

മുംബൈയില്‍ സ്ഥിരതാമസമായ നദിയ മൊയ്തുവിന് സനം, ജാന എന്നിങ്ങനെ രണ്ടു പെണ്മക്കളാണ്. ഭര്‍ത്താവ് ശിരീഷ് ഗോഡ്ബോലേ മുംബൈയില്‍ സാമ്പത്തിക വിദഗ്ദനായി ജോലി ചെയ്യുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News