ഒടിടിയിലേക്ക് സിനിമ നൽകുന്നു; പൃഥ്വിരാജിനേയും ആന്റണി പെരുമ്പാവൂരിനെയും വിലക്കാൻ തിയേറ്റർ ഉടമകളുടെ തീരുമാനം

ഒടിടിയിലേക്ക് സിനിമ നൽകുന്നതുമായി ബന്ധപ്പെട്ട് നടൻ പൃഥ്വിരാജിനേയും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനെയും വിലക്കാൻ തിയേറ്റർ ഉടമകളുടെ ആവശ്യം. ഇതിനായി വോട്ടെടുപ്പ് നടത്താനാണ് തീരുമാനം. തുടർന്ന് തിയേറ്റർ ഉടമകളുടെ യോഗത്തിൽ പ്രതിഷേധം ഉയർന്നു. ഇതിനെത്തുടർന്നാണ് രഹസ്യമായി വോട്ടെടുപ്പ് നടത്തുന്നതിന് തീരുമാനായത്.

സിനിമകളിൽ ഒടിടിയ്ക്ക് നൽകുന്നവരുടെ ചിത്രങ്ങൾ ഇനി തിയേറ്ററുകളിൽ പ്രദർശിപ്പിക്കേണ്ട ആവശ്യമില്ല എന്ന് ചില തിയേറ്റർ ഉടമകൾ പറഞ്ഞു. വോട്ടെടുപ്പിന്റെ ഫലം ഇന്ന് അറിയുവാൻ സാധിക്കുകയില്ല. ആന്റണി പെരുമ്പാവൂർ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമ ഒടി റിലീസ് ചെയ്യുന്നു എന്ന വാർത്തയ്ക്ക് പിന്നാലെയാണ് തിയേറ്റർ ഉടമകൾ യോഗം ചേർന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News