നന്ദഗോപാല്‍ മാരാരെ അവതരിപ്പിച്ച് വീണ്ടും വൈറലായി ആവര്‍ത്തന; അഭിനന്ദനമറിയിച്ച് മമ്മൂക്ക

നിയമസഭയിലെ കെ കെ ശൈലജ ടീച്ചറിന്റെ തീപ്പൊരി പ്രസംഗം ഡബ്സ്മാഷ് ചെയ്ത് വൈറലായ കു‍ഞ്ഞ് മിടുക്കി ആവർത്തനയെ എല്ലാവർക്കും ഓർമയുണ്ടാകും. ഇപ്പോഴിതാ നരസിംഹം സിനിമയിലെ മമ്മൂട്ടിയുടെ നന്ദഗോപാല്‍ മാരാരെ അവതരിപ്പിച്ചുകൊണ്ട് വീണ്ടും താരമാകുകയാണ് ആ ഏഴുവയസ്സുകാരി. എന്നാൽ ഹൈലൈറ്റ് അതൊന്നുമല്ല. വീഡിയോക്ക് അഭിനന്ദനം അറിയിച്ച് ആവര്‍ത്തനയ്ക്ക് ശബ്ദ സന്ദേശം അയച്ചിരിക്കുകയാണ് നടൻ മമ്മൂട്ടി.

‘ആവർത്തന വളരെ നന്നായിട്ടുണ്ട്. വീണ്ടും വീണ്ടും ആവർത്തിക്കാം. സ്വന്തമായും നല്ല അഭിനയം കാഴ്ചവെക്കണം. നല്ല ഒരു നടിയായി മാറട്ടെ. അതിനുള്ളിൽ പഠിത്തമൊക്കെ പാസ്സായി അഭിനയം അല്ലാതെ മറ്റൊരു തൊഴിൽ കണ്ടെത്തുക. അതിനു ശേഷം അഭിനയം തൊഴിലാക്കുക’, ഇതാണ് മമ്മൂട്ടിയുടെ വാക്കുകള്‍. മമ്മൂട്ടി ശബ്ദസന്ദേശം അയച്ചതിന്റെ ആഹ്ലാദത്തിലാണ് പാലക്കാട് സ്വദേശിനിയായ ആവര്‍ത്തന ഇപ്പോള്‍‍. മമ്മൂട്ടിക്ക് നന്ദി അറിയിച്ച് മറുപടി അയക്കാനും ആവര്‍ത്തന മറന്നില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News