പാലക്കാട് കണ്ണാടിയില്‍ ദേശീയപാതയില്‍ വാഹനാപകടം; അഞ്ചുപേര്‍ക്ക് പരിക്ക്

പാലക്കാട് കണ്ണാടിയില്‍ ദേശീയപാതയില്‍ വാഹനാപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്. കാറിന് പിന്നില്‍ കണ്ടെയ്‌നര്‍ ലോറിയിടിക്കുകയായിരുന്നു. തൃശൂര്‍- പാലക്കാട് ദേശീയ പാതയില്‍ കണ്ണാടി കാഴ്ചപ്പറമ്പിലെ ട്രാഫിക് ജംഗ്ഷനിലാണ് അപകടം നടന്നത്.

ആലത്തൂര്‍ പുതിയങ്കത്ത് നിന്ന് കൊടുമ്പിലേക്ക് പോവുകായിരുന്ന കാറിന് പിന്നില്‍ കൊയമ്പത്തൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോറി ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന പുതിയങ്കം സ്വദേശി സതീശ്, ഭാര്യ റജീന, മക്കളായ സഞ്ജയ്, ശ്രീരാഗ്, സഹോദരന്‍ന്റെ മകള്‍ അശ്വതി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇവരെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. ട്രാഫിക് ജംഗ്ഷനില്‍ സിഗ്‌നല്‍ കാത്ത് നില്‍ക്കുകായിരുന്ന കാറിന് പിന്നിലാണ് കണ്ടെയ്‌നര്‍ ലോറിയിടിച്ചത്. കണ്ടെയ്‌നര്‍ ലോറി അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

പാലക്കാട് കൊടുമ്പില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു സതീശനും കുടുംബവും. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ മുന്നിലുണ്ടായിരുന്ന വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News