കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിന്‍ നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടിയെ ശരിവെച്ച് ഹൈക്കോടതി

പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസുകള്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍നടപടി ഹൈക്കോടതി ശരിവെച്ചു.

അദ്ധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വാക്‌സിന്‍ നിര്‍ബന്ധമാണെന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികളാണ് ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍ തള്ളിയത്.

ഹര്‍ജി നല്‍കിയ അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും വാദങ്ങള്‍ ന്യായമല്ലെന്നു വിലയിരുത്തിയാണ് കോടതി നടപടി. വാക്‌സിന്‍ എടുക്കാതെ ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ് സര്‍ക്കാര്‍ ഉത്തരവെന്ന വാദം കോടതി തള്ളി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News