പാലക്കാട് സൈലന്റ് വാലി മേഖലയിലും മണ്ണാര്‍ക്കാടും ശക്തമായ മഴ

പാലക്കാട് സൈലന്റ് വാലി മേഖലയിലും മണ്ണാര്‍ക്കാടും ശക്തമായ മഴ. അട്ടപ്പാടി ചുരം റോഡില്‍ മലവെള്ളപ്പാച്ചിലില്‍ സ്‌കൂട്ടര്‍ ഒഴുകി പോയി. മണ്ണാര്‍ക്കാട് തെങ്കരയില്‍ വീടുകളില്‍ വെളളം കയറി.

ശക്തമായ മഴയില്‍ മണ്ണാര്‍ക്കാട് ചുരത്തില്‍ റോഡിലുണ്ടായ മഴവെള്ളപ്പാച്ചിലിലാണ് തെങ്കര സ്വദേശി ചന്ദ്രന്റെ സ്‌കൂട്ടര്‍ ഒഴുക്കില്‍പ്പെട്ടത്. മരത്തിന്റെ വേരുകളില്‍ പിടിച്ചാണ് ചന്ദ്രന്‍ രക്ഷപ്പെട്ടത്. മുക്കാലി മന്ദം പൊട്ടി ചപ്പാത്ത് കരകവിഞ്ഞ് ചുരം റോഡില്‍ ഏറെ നേരം ഗതാഗതം തടസ്സെപ്പെട്ടു.

ആനമൂളി ചെക്ക് പോസ്റ്റിലും മുക്കാലി ചെക്ക് പോസ്റ്റിലും വാഹനങ്ങള്‍ തടഞ്ഞു. അട്ടപ്പാടി കള്ളമലയില്‍ ശക്തമായ മഴയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് ഒടാട്ട് വീട്ടില്‍ ഷംസിയക്ക് പരിക്കേറ്റു. വിദഗ്ധ ചികിത്സക്കായി ഇവരെ മണ്ണാര്‍ക്കാട്ടെ ആശുപത്രിയിലേക്ക് മാറ്റി.

നാല് താലൂക്കുകളായി ജില്ലയില്‍ 10 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 214 കുടുംബങ്ങളിലെ 584 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here