ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം കലാലയങ്ങള്‍ ഉണരുന്നു

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായും തുറക്കുന്നു. ഒന്ന്, രണ്ട് വര്‍ഷ ഡിഗ്രി ക്ലാസുകള്‍, ഒന്നാം വര്‍ഷ പിജി ക്ലാസുകള്‍ എന്നിവയാണ് ആരംഭിക്കുക.

കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ക്ലാസുകള്‍. ഒക്ടോബര്‍ 18-ാം തീയതിയായിരുന്നു കോളേജുകള്‍ തുറക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും സംസ്ഥാനത്തെ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

നീണ്ട ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് കോളേജുകളില്‍ റെഗുലര്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News