ആറു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതി പിടിയില്‍

ദില്ലിയില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ പിടികൂടിയതായി പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹരിയാനയിൽ നിന്ന് പ്രതിയെ പൊലീസ് പിടികൂടിയത്.

പിടിയിലായ സൂരജ് മുൻപും സമാനമായ കുറ്റകൃത്യങ്ങളിൽ പ്രതിയാണെന്ന് ദില്ലി പൊലീസ് കണ്ടെത്തി. എട്ട് സംഘങ്ങളായി നടത്തിയ അന്വേഷണത്തിന് ഒടുവിൽ ഹരിയാനയിലെ കലനൗറിൽ നിന്നാണ് ഇരുപതുകാരനായ സൂരജിനെ പിടികൂടിയത്. അതേസമയം പീഡനത്തിനിരയായ പെൺകുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉള്ളതായി പൊലീസ് അറിയിച്ചു.

പ്രതിയെ ഉടൻ പിടികൂടണമെന്നും പ്രാഥമിക അന്വേഷണ റിപ്പോർട്ടിൻ്റെ പകർപ്പ് ഇരയായ പെൺകുട്ടിയുടെ കുടുംബത്തിന് കൈമാറണമെന്നും ആവശ്യപ്പെട്ട് ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ കഴിഞ്ഞ ദിവസമാണ് ദില്ലി പൊലീസിന് കത്ത് നൽകിയത്. കഴിഞ്ഞ ആറു മാസത്തിനിടയിൽ ദില്ലിയിൽ പ്രായപൂർത്തി ആകാത്ത പെൺകുട്ടികൾക്ക് നേരെ നടക്കുന്ന ഒൻപതാമത്തെ പീഡനമാണ് ഇത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here