കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി നവജോത് സിംഗ് സിദ്ദു

കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന് എതിരെ രൂക്ഷ വിമർശനവുമായി പഞ്ചാബ് പിസിസി അധ്യക്ഷൻ നവജോത് സിംഗ് സിദ്ദു. പഞ്ചാബ് നേരിടുന്ന പ്രശ്നങ്ങൾ നേരിടുന്നതിന് പകരം അമരീന്ദർ സിംഗുമായി ബന്ധപ്പെടുന്ന വിവാദങ്ങൾ ചർച്ച ചെയ്യാനാണ് കോൺഗ്രസ് എഐസിസി നേതൃത്വത്തിന് താൽപ്പര്യമെന്ന് സിദ്ദു ട്വീറ്റ് ചെയ്തു.

ദീപാവലിക്ക് മുൻപായി പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന അമരീന്ദർ സിംഗിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് കോൺഗ്രസ് ദേശീയ നേതൃത്വം വ്യക്തിപരമായ ആക്രമണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഉത്തരവാദിത്തങ്ങൾ സ്വന്തം തലയിൽ നിന്ന് ഒഴിവാക്കി കൊണ്ടുള്ള സിദ്ദുവിൻ്റെ പ്രസ്താവന. എക്സിറ്റ് പോൾ ഫലങ്ങൾ ഉൾപ്പെടെ പഞ്ചാബിൽ കോൺഗ്രസിന് ഭരണം നഷ്ടപ്പെടുമെന്ന് പ്രവചിച്ചതിന് പിന്നാലെ വലിയ ആശങ്കയിലാണ് പഞ്ചാബിലെ കോൺഗ്രസ് നേതൃത്വം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News