” വാട്സ്ആപ്പ് യൂണിവേഴ്സിറ്റി മാതൃഭൂമി പോലുള്ള ഒരു വലിയ സ്ഥാപനത്തിൽ ട്രെയിനിങ് സെന്റർ തുടങ്ങിയ പോലുള്ള അവസ്ഥ”

കേന്ദ്രക്കമ്മിറ്റിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ പാർട്ടി നേതൃത്വത്തെ വിമർശിച്ചു എന്ന വ്യാജ വാര്‍ത്തയുടെ പുറകേയാണ് മാതൃഭൂമി. ഇതിന്‍റെ നെല്ലും പതിരും തിരിച്ച് വ്യക്തത നല്‍കുകയാണ് മാധ്യമപ്രവര്‍ത്തകനും എ‍ഴുത്തുകാരനുമായ ഉല്ലേഖ് എന്‍.പി.

കേന്ദ്രക്കമ്മിറ്റിയിൽ പാർട്ടിനേതൃത്വത്തെ വിമർശിച്ചു എന്ന വാർത്ത ദേശീയ നേതാക്കള്‍ തന്നെ നിഷേധിച്ചിരുന്നു.എന്നിരുന്നാലും രണ്ടു തരം വാര്‍ത്തയാണ് മാതൃഭൂമി ലേഖകന്‍ എ‍ഴുതിയിരിക്കുന്നത്. വാട്സ്ആപ്പ് യൂണിവേഴ്സിറ്റി മാതൃഭൂമി പോലുള്ള ഒരു വലിയ സ്ഥാപനത്തിൽ ട്രെയിനിങ് സെന്റർ തുടങ്ങിയ പോലുള്ള അവസ്ഥയാണിതെന്ന് ഉല്ലേഖ് എന്‍.പി പറയുന്നു.

സിപിഐഎം കേന്ദ്രക്കമ്മിറ്റി യോഗവുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്ത നല്‍കിയ മാതൃഭൂമി ദിനപത്രത്തിനെതിരെ വിമര്‍ശനവുമായി ഉല്ലേഖ് എന്‍ പി ഇന്നലെയും രംഗത്തെത്തിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് അദ്ദേഹത്തിന്‍റെ ഇന്നത്തെ പ്രതികരണം.

” സാധാരണ ഇത്തരം വാർത്തകളുടെ പുറകെ പോവുന്നത് എനിക്ക് ഇഷ്ടമല്ല. പക്ഷെ മാതൃഭൂമിയിലെ സിപിഎം കേന്ദ്രകമ്മിറ്റി യോഗം സംബന്ധിച്ച ഒരു വാർത്ത കുറച്ചു പന്തികേട് ഉള്ളതാണ് എന്നത് കൊണ്ടുതന്നെ അതിന്റെ follow-up വാർത്തകൂടി പരിശോധനയ്ക്ക് വിധേയമാകുകയാണ്.
മാതൃഭൂമി ലേഖകന്‍ നേരത്തെ എഴുതിയ വാർത്തയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പിബി നയത്തെ കേന്ദ്രകമ്മിറ്റിയിൽ രൂക്ഷമായി വിമർശിച്ചു എന്ന്‌ അവകാശപ്പെട്ടിരുന്നു.

അതു തികച്ചും തെറ്റായ വാർത്തയാണ് എന്നും ആ വാർത്ത ലേഖകന് കൊടുത്തവന് ഗൂഡലക്ഷ്യം ഉണ്ടെന്നുള്ളത് ഉറപ്പാണ് എന്നും നേരത്തെ ഒരു പോസ്റ്റിൽ സൂചിപ്പിച്ചിരുന്നു.
ഇനി ആ വാർത്തയുടെ follow-up ശ്രദ്ധിക്കുക.

പിണറായി കേന്ദ്രക്കമ്മിറ്റിയിൽ അദ്ദേഹമടക്കമുള്ള പാർട്ടിനേതൃത്വത്തെ വിമർശിച്ചു എന്ന വാർത്ത യെച്ചുരി തന്നെ നിഷേധിച്ചിരിക്കുന്നു. ആ വാർത്തയും മാതൃഭൂമിയിലുണ്ട്. പക്ഷെ ആരുടെ വാർത്ത എന്നത് ഇല്ല. നിശബ്ദത. തങ്ങളുടെ തന്നെ exclusive പോലുള്ള ഒരു വാർത്തയാണ് സിപിഎം ജനറൽ സെക്രട്ടറി നിഷേധിച്ചത്. ഒരക്ഷരം അതിനെപ്പറ്റിയില്ല. ഒരു ഖേദവും വിശദീകരണവും ഇല്ല. ബെസ്റ്റ്!

പൊളിറ്റ്ബ്യുറോ അംഗം MA ബേബി യും ഈ വാർത്ത നിഷേധിച്ചിട്ടുണ്ട്. ഞാൻ ബന്ധപ്പെട്ട ഒരുപാട് പിബി-കേന്ദ്രകമ്മിറ്റി അംഗങ്ങളും അത് നിഷേധിച്ചിട്ടുണ്ട് പുച്ഛിച്ചു ചിരിച്ചു തള്ളിയിട്ടുണ്ട്.
പത്രപ്രവർത്തന രീതി അല്ലെങ്കിൽ editorial responsibilities അല്ലെങ്കിൽ sense of propriety എന്നീ കാര്യങ്ങളെപറ്റി ഒന്നാലോച്ചു നോക്കൂ. തങ്ങൾ എഴുതിയ വാർത്ത തെറ്റാണ് എന്ന്‌ പറയാനുള്ള ആർജവം എന്തുകൊണ്ടില്ല? വാർത്ത തന്ന സോഴ്സ് തന്നത് ശരിയാണ് എന്ന്‌ വിശ്വാസമുണ്ടെങ്കിൽ we stand by our സ്റ്റോറി എന്ന്‌ എഴുതാത്തത് എന്തുകൊണ്ടാണ്? അവിടെയുമില്ല ഇവിടെയുമില്ല.

സ്വപ്നമാണോ പേടി സ്വപ്നമാണോ. അതോ വെറും തോന്ന്യാസമാണോ? ഒന്നും പിടികിട്ടുന്നില്ല. ആ സോഴ്സ് ഒരു പേട് സോഴ്സ് ആണെന്ന കാര്യത്തിൽ മറ്റാർക്കും സംശയമില്ല എന്ന കാര്യം അവിടെ ഇരിക്കട്ടെ.
ഒന്നാലോചിച്ചു നോക്കൂ. ബിജെപിയുടെ ഒരു ദേശീയതല യോഗത്തിൽ യോഗി ആദിത്യനാഥ് മോദിയെ വിമർശിച്ചു എന്ന കള്ള വാർത്ത ദൈനിക് ജാഗ്രണിലോ ഭാസ്കറിലോ വന്നു എന്ന്‌ കരുതുക. എന്തായിരിക്കും പ്രതികരണം? പോട്ടെ. കോൺഗ്രസ്സ് ഭരിക്കുന്ന രാജസ്ഥാൻ എടുക്കുക.

മുഖ്യമന്ത്രി Gehlot സോണിയ ഗാന്ധിയെ തള്ളിപ്പറഞ്ഞു എന്ന കള്ള വാർത്ത എഴുതിയ ഒരു രാജസ്ഥാൻ പത്രത്തിനു എന്ത് ന്യായീകരണമാണുള്ളത് മാപ്പ് പറയുന്നതിന് പകരം അല്ലെങ്കിൽ ഖേദിക്കുന്നു എന്ന്‌ പറയാതെ? അവർക്കു മുന്നോട്ടു പോവാൻ പറ്റുമോ? മമത ഭരിക്കുന്ന ബംഗാളിൽ സത്യം എഴുതിയാൽ പോലും ശത്രുതയും ബോയ്കോട്ടും.

കേരളം അങ്ങനെയല്ല. ആവാൻ പാടില്ല. പക്ഷെ എന്നാലും ഇതെന്താണ്?
Gross misrepresentation facts. Reporting that is tendentious in the extreme. അതാണ്‌ മാതൃഭൂമി നിർഭാഗ്യവശാൽ നടത്തിയിരിക്കുന്നത്. ഇത് ഒരു അപകടകരമായ ഒരു ട്രെൻഡ് ആണ് ഉണ്ടാക്കിയിരിക്കുന്നത്. തോന്നിയപോലെ വാർത്തകൾ പടച്ചുവിട്ടാലും ഒന്നും സംഭവിക്കില്ല അതുകൊണ്ട് അങ്ങനെതന്നെ ചെയ്യാം എന്ന അഹങ്കാരം. Lazy journalism. പണ്ട് ശ്രീ എം കൃഷ്ണൻനായർ പറയാറുള്ളത് പോലെ വരട്ടു ചൊറിയിൽ ചൊറിയുന്നവന് ചൊറിയുമ്പോൾ പരമാനന്ദം അതുകൊണ്ട് വീണ്ടും വീണ്ടും ചൊറിയുക. വീണ്ടും വീണ്ടും. അതാണ്‌ ലേഖകന്‍റെ ആപ്പഊപ്പ സോഴ്സ് (ഒരു വിലകുറഞ്ഞ മനുഷ്യൻ ആണെന്ന് ഉറപ്പാണ്) ചെയ്യുന്നത്.

ഇത്രയും എഴുതണം എന്ന്‌ കരുതിയതല്ല. പ്രത്യേകിച്ച് ഈ ലേഖകന്‍ മോശക്കാരനല്ല എന്നത് കൊണ്ടു തന്നെ. പക്ഷെ ഇത്തരം പ്രവർത്തിയിൽ അദ്ദേഹവും ഉൾപ്പെട്ടു എന്നതിൽ വിഷമമുണ്ട്. ആ സോഴ്‌സിന്റെ ധൃതരാഷ്ട്രാലിംഗനത്തിൽ നിന്നു അദ്ദേഹത്തിന് രക്ഷപ്പെടാൻ കുറച്ചു പരിശ്രമിക്കേണ്ടി വരും. എത്രയും പെട്ടന്ന് അത് ചെയ്യുന്നതാണ് നല്ല പത്രപ്രവർത്തകന്റെ രീതി. വാട്സ്ആപ്പ് യൂണിവേഴ്സിറ്റി മാതൃഭൂമി പോലുള്ള ഒരു വലിയ സ്ഥാപനത്തിൽ ട്രെയിനിങ് സെന്റർ തുടങ്ങിയ പോലുള്ള അവസ്ഥയാണിത്. ഈ കുറിപ്പ് പത്രപ്രവർത്തനവുമായി ബന്ധമുള്ള ഏവരും ചർച്ചചെയ്യും എന്ന പ്രത്യാശയോടെ നിർത്തുന്നു.

ഉല്ലേഖ് എന്‍.പി ഇന്നലെ പങ്കു വച്ച കുറിപ്പും വിശദമായ വാര്‍ത്തയും കാണാന്‍ തന്നിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.http://www.kairalinewsonline.com/2021/10/24/453547.html

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News