തീവ്ര മഴ പ്രവചനം; കേന്ദ്ര കാലാവസ്ഥാ വകുപ്പിന് വീഴ്ച്ചയുണ്ടായതായി സംസ്ഥാന സർക്കാർ

തീവ്ര മഴ പ്രവചിക്കുന്നതിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന് വീഴ്ച്ചയുണ്ടായതായി സംസ്ഥാന സർക്കാർ . കേന്ദ്ര ഭൗമ ശാസ്ത്ര വകുപ്പാണ് മുന്നറിപ്പ് നല്‍കേണ്ടത്. ഒക്ടോബർ 16 ന് രാവിലെ 10 വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ലെന്ന് റവന്യു മന്ത്രി കെ. രാജൻ നിയമസഭയില്‍ പറഞ്ഞു.

മോശം കാലാവസ്ഥ മൂലം വ്യോമ – നാവിക – ഹെലികോപ്റ്ററുകള്‍ക്ക് ദുരന്ത സ്ഥലത്ത് എത്തിചേരാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തീവ്രമഴ ഉണ്ടായ ഇടുക്കിയിലും കോട്ടയത്തും ഒരു മുന്നറിപ്പും ലഭിച്ചില്ല. ജിയോളജിക്കൽ സർവ്വേ  ആളുകളെ മാറ്റി പാർപ്പിക്കാൻ പറഞ്ഞിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. കാലാവസ്ഥാ വകുപ്പിനെ അല്ലാതെ മറ്റൊരു ഏജൻസിനേയും ആശ്രയിക്കാൻ കഴിയില്ലെന്നും കെ രാജൻ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News