കരുതലോടെ ക്ലാസുകളിൽ; സംസ്ഥാനത്തെ കലാലയങ്ങൾ പൂർണ്ണമായും തുറന്നു

സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണ്ണമായും തുറന്നു. ഒന്ന്, രണ്ട് വർഷ ഡിഗ്രി ക്ലാസുകൾ, ഒന്നാം വർഷ പിജി, എഞ്ചിനിയറിംഗ് ക്ലാസുകൾ എന്നിവയാണ് ആരംഭിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് കോളേജുകൾ പ്രവർത്തനം പുനരാരംഭിച്ചതും വിദ്യാർത്ഥികളെ വരവേറ്റതും. വിദ്യാർത്ഥികളും കോളേജ് തുറന്നതിന്‍റെ ആവേശത്തിലാണ്.

ഒന്നര വർഷത്തിലധികമായി ഓൺലൈനായി നടന്ന പഠനമാണ് കലാലയങ്ങളിൽ പുന:രാരംഭിച്ചത്. പൂർണമായും കൊവിഡ് മാനദണ്ഡം പാലിച്ചാണ് ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികളെ ഉൾപ്പെടെ ഓരോ കോളേജും വരവേറ്റത്. കോളേജിൽ എത്തിയതിന്‍റെ സന്തോഷത്തിലായിരുന്നു ഒരോ വിദ്യാർത്ഥിയും.

കോളേജിൽ എത്തുന്ന വിദ്യാർത്ഥിക്ക് മാസ്ക് ഉണ്ടെന്ന് ഉറപ്പാക്കേണ്ട ചുമതലയും സാനിറ്റൈസർ നൽകുക, സാമൂഹിക അകലം പാലിക്കപ്പെടുന്നുണ്ട് എന്നത് ഉറപ്പാക്കേണ്ടതും അതത് സ്ഥാപനങ്ങളാണ്. സമയക്രമത്തിന്റെ കാര്യത്തിൽ മുമ്പ് നൽകിയ നിർദ്ദേശപ്രകാരം അതത് സ്ഥാപനങ്ങളാണ് തീരുമാനമെടുക്കുന്നത്. ബിരുദ വിദ്യാർത്ഥികൾക്ക് ബാച്ചുകളായി തിരിച്ച് ഒന്നിടവിട്ട ദിവസങ്ങളിലും ബുരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് ഒരുമിച്ചുമാണ് ക്ലാസുകൾ നടത്തുന്നത്.

ഈ ഒരാ‍ഴ്ച അധ്യാപക വിദ്യാർത്ഥി ആശയ വിനിമയത്തിനാണ് ക്ലാസുകളിൽ പ്രധാന്യം നൽകുക. പതിനെട്ട് വയസ് പൂർത്തിയാകാത്തതുകൊണ്ട് വാക്സിനെടുക്കാൻ പറ്റാതെ പോയവരെയും ഒരു ഡോസ് വാക്സിനെടുത്ത് രണ്ടാം ഡോസ് സ്വീകരിക്കാനിരിക്കുന്നവരെയും ക്ലാസുകളിൽ പ്രവേശിപ്പിച്ചു.ഈ മാസം 4ന് അവസാന വർഷ ബിരുദ – ബിരുദാനന്തര ബിരുദ ക്ലാസുകൾ ആരംഭിച്ചതിന്‍റെ അനുഭവത്തിന്‍റെ അടിസ്ഥാനത്തിൽ കൂടിയാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണ്ണമായും തുറന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News