‘ സമൂഹം ഒറ്റപ്പെടുത്തി ഒത്തുതീര്‍പ്പിന് പണം വാങ്ങി ‘

കോട്ടയത്ത് പീഡനത്തിന് ഇരയായ പത്തുവയസുകാരിയുടെ പിതാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി ബന്ധുക്കൾ. സംഭവത്തിന് ശേഷം സമൂഹം തങ്ങളെ ഒറ്റപ്പെടുത്തിയെന്നും നുണപ്രചരണം നടത്തിയെന്നും അതിന്റെ മനോവിഷമത്തിലാണ് കുട്ടിയുടെ അച്ഛൻ ജീവനൊടുക്കിയതെന്നും ബന്ധുക്കൾ പറഞ്ഞു.

പുറത്തിറങ്ങാൻ പറ്റാത്ത രീതിയിൽ ഒറ്റപ്പെടുത്തി. ഇന്നലെ പുറത്തിറങ്ങിയപ്പോഴും സംശയത്തോടെ നോക്കി. ഇതിൽ മനംനൊന്താണ് പിതാവ് ജീവനൊടുക്കിയത്. കേസ് ഒത്തുതീർപ്പാക്കാൻ തങ്ങൾ പണം വാങ്ങിയെന്ന് വരെ ചിലർ ആരോപിച്ചെന്നും ബന്ധുക്കൾ പറഞ്ഞു.കോട്ടയം കുറിച്ചിയിലാണ് പത്ത് വയസുകാരി പീഡനത്തിന് ഇരയായത്. കുട്ടിയെ പീഡിപ്പിച്ച പലചരക്ക് കടക്കാരൻ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കുറിച്ചി സ്വദേശി 74 വയസുള്ള യോഗിദാസൻ ആണ് പിടിയിലായത്.

സംഭവത്തിന് ശേഷം കുട്ടിയുടെ പിതാവ് കടുത്ത സമ്മർദ്ദത്തിലും വിഷമത്തിലുമായിരുന്നു. ഇന്ന് രാവിലെയാണ് ഇദ്ദേഹത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News