മുഖ്യമന്ത്രിക്കെതിരായ ആരോപണം തെറ്റ്; മൗനം പാലിച്ച് മാതൃഭൂമി ദിനപത്രം

സിപിഐഎം കേന്ദ്രകമ്മറ്റിക്കും, മുഖ്യമന്ത്രി പിണറായി വിജയനുമെതിരായ വ്യാജ വാർത്ത തിരുത്താൻ തയ്യാറാകാതെ മാതൃഭൂമി ദിനപത്രം. കീഴ്വഴക്കം ലംഘിച്ചു പി ബി അംഗമായ മുഖ്യമന്ത്രി സി സിയിൽ സംസാരിച്ചെന്ന വാർത്ത ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നിഷേധിച്ചിട്ട് പോലും വ്യാജ വാർത്ത നൽകിയതിൽ തിരുത്തോ ഖേദപ്രകടനമോ പോലും നടത്താൻ പത്രം തയ്യാറായിട്ടില്ല..കഴിഞ്ഞ ദിവസമായിരുന്നു മാതൃഭൂമി ദിനപത്രത്തിൽ മുഖ്യമന്ത്രിയെ വ്യക്തിപരമായി ലക്ഷ്യം വെച്ചുള്ള വ്യാജ വാർത്ത വന്നത്..

കേന്ദ്ര കമ്മറ്റി അവസാനിച്ചതിന് ശേഷമുള്ള മാതൃഭുമി ദിനപത്രത്തിന്റെ വാർത്തയിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്. പി ബി അംഗം പിണറായി വിജയൻ സിസിയിൽ സംസാരിച്ചിട്ടില്ല..സാധാരണ നിലയിൽ പി ബിയുടെ അനുമതിയോടെ മാത്രമേ അംഗങ്ങൾ പി ബിയിൽ സംസാരിക്കാറുള്ളുവെന്നും യെച്ചൂരി പറഞ്ഞു..

കോൺഗ്രസിനെ വിമർശിച്ചു പിണറായി സി സിയിൽ സംസാരിച്ചെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ മുഖ്യമന്ത്രി സിഐയിൽ സംസാരിച്ചെന്ന വ്യാജ വാർത്ത നൽകിയത് ആരെന്നതിനെ പറ്റി മൗനം പാലിക്കുകയാണ് പത്രം.

പതിവ് ലംഘിച്ചു ജനറൽ സെക്രട്ടറിസീതാറാം യെച്ചൂരി സംസാരിച്ച ശേഷം കോണ്ഗ്രസിനെ കടന്നാക്രമിക്കുന്ന വാദമുഖങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ചയിൽ പങ്കെടുത്തു..ഇതായിരുന്നു മാതൃഭൂമിയുടെ വാർത്ത.. തങ്ങളുടെ തന്നെ എക്സ്ക്ലൂസിവ് പോലുള്ള വാർത്ത ജനറൽ സെക്രട്ടറി തന്നെ നിഷേധിച്ചിട്ടും അതിനെപ്പറ്റി ഒരു വാക്ക് പോലും പറയാൻ പത്രം തയ്യാറായിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here