അങ്കമാലിയില്‍ കനാലിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി

അങ്കമാലി കാരാമറ്റത്ത് കനാലിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഏഴാറ്റുമുഖം ഇടതു കര കനാലിൽ ആണ് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ട് ദിവസത്തോളം പഴക്കം തോന്നിക്കുന്ന പുരുഷൻമാരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

കാരമറ്റം പ്രദേശത്തുനിന്ന് കഴിഞ്ഞദിവസം രണ്ടുപേരെ കാണാതായിരുന്നു. ഇവരുടേതാകാം മൃതദേഹമെന്നാണ് സംശയം. അതേസമയം പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News