പാകിസ്ഥാനെതിരെയുള്ള മത്സരത്തിൽ ഇന്ത്യ തോറ്റതിനു പിന്നാലെ പഞ്ചാബില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം

ട്വന്റി-20 ലോക കപ്പില്‍ ഇന്ത്യ പാക്കിസ്ഥാനോട് പരാജയപ്പെട്ടതിന് പിന്നാലെ പഞ്ചാബില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം. പാട്യാലയിലെ ഭായ് ഗുര്‍ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥികളാണ് ആക്രമണത്തിനിരയായത്. നാല് വിദ്യാര്‍ത്ഥികള്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പൊട്ടികിടക്കുന്ന കസേരകളും ഹോസ്റ്റല്‍ മുറികളിലെ ആക്രമണ ദൃശ്യങ്ങളും ഉള്‍പ്പെടെയാണ് വീഡിയോ.

പ്രചരിക്കുന്ന വീഡിയോയില്‍ ഒരു വിദ്യാര്‍ത്ഥി പറയുന്നത് ഇങ്ങനെ- ‘ഇവിടെ ഇരുന്ന് കളി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശികള്‍ മുറിയിലേക്ക് ഇടിച്ചുകയറി. ഞങ്ങള്‍ ഇവിടെ പഠിക്കാന്‍ വന്നതാണ്. ഞങ്ങളും ഇന്ത്യക്കാരാണ്. ഞങ്ങളോട് അവര്‍ എന്താണ് ചെയ്തതെനെന്ന് നിങ്ങള്‍ക്ക് കാണാം. എന്താ, ഞങ്ങള്‍ ഇന്ത്യക്കാരല്ലേ?. മോദി എന്താണ് പറയുന്നത്?.’

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here