വേര്‍പിരിഞ്ഞ ദമ്പതികള്‍ക്ക് മക്കളുടെ വിദ്യാഭ്യാസ ചെലവില്‍ തുല്ല്യ പങ്കാളിത്തം: ബോംബെ ഹൈക്കോടതി

വേര്‍പിരിഞ്ഞ ദമ്പതികള്‍ക്ക് മക്കളുടെ വിദ്യാഭ്യാസ ചെലവില്‍ തുല്യപങ്കാളിത്തം ഉണ്ടെന്ന് കോടതി. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ധര്‍ബാദ് ഐഐടിയില്‍ മെക്കാനിക്കല്‍ ബ്രാഞ്ചില്‍ അഡ്മിഷന്‍ ലഭിച്ചിട്ടും ഫീസ് അടക്കാന്‍ കഴിയാതെ വന്നതോടെ പതിനെട്ടുകാരനാണ് കോടതിയെ സമീപിച്ചത്.

മകന്റെ വിദ്യാഭ്യാസത്തിന് പണം കണ്ടെത്താന്‍ സാധിക്കില്ലെന്ന പിതാവിന്റെ വാദം കോടതി തള്ളി. പ്രായമായ അമ്മയേയും പങ്കാളിയുമായ വേര്‍പിരിഞ്ഞ സഹോദരിയേയും മകളേയും സംരക്ഷിക്കേണ്ടതിനാല്‍ തന്നെ മകന്റെ വിദ്യാഭ്യാസ ചെലവ് വഹിക്കാന്‍ കഴിയില്ലെന്നായിരുന്നു പിതാവ് കോടതിയെ അറിയിച്ചത്. എന്നാല്‍; സംരക്ഷണത്തില്‍ മാതാപിതാക്കളുടെ പ്രഥമ പരിഗണന നല്‍കേണ്ടത് മക്കള്‍ക്കാണ്’ എന്ന് കോടതി നിരീക്ഷിച്ചു.

‘2001 കുഞ്ഞിന്റെ ജനനത്തോടെ കൂടി മാതാപിതാക്കള്‍ വേര്‍പിരിയുകയും മകന്‍ അമ്മക്കൊപ്പം കഴിയുകയുമായിരുന്നു. ഇരുവരും മാസശമ്പളമായി 48000 രൂപ ലഭിക്കുന്ന അധ്യാപകരാണ്. അതിനാല്‍ വിദ്യാഭ്യാസ ചെലവ് ഉള്‍പ്പെടെ മകന്റെ സംരക്ഷണത്തില്‍ രണ്ടുപേര്‍ക്കും തുല്യപങ്കാളിത്തം ഉണ്ട്.’ കോടതി നിരീക്ഷിച്ചു.

പത്താംക്ലാസ് പരീക്ഷയില്‍ 93% മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥിക്ക് ധര്‍ബാദ് ഐഐടിയില്‍ പ്രവേശനം ലഭിച്ചെങ്കിലും ഫീസ് നല്‍കാന്‍ കഴിയാത്ത വിധം സാമ്പത്തിക ഞെരുക്കം നേരിടുകയായിരുന്നു. ഇതുവരേയും അമ്മ മാത്രമായിരുന്നു കുട്ടിയുടെ ചെലവുകള്‍ നിര്‍വഹിച്ചത്. പിതാവ് പ്രതിമാസം 5000 രൂപയാണ് കോടതി നിര്‍ദേശത്തെ തുടര്‍ന്ന് നല്‍കിയത്. എന്നാല്‍ പിതാവില്‍ നിന്ന് മാസം 15000 രൂപ വേണമെന്നാവശ്യപ്പെട്ടാണ് മകന്‍ കോടതിയെ സമീപിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News