നിങ്ങള്‍ ഡയറ്റിലാണോ? ഈ പച്ചക്കറി സാലഡ് ഒന്ന് പരീക്ഷിച്ചു നോക്കൂ

പലതരത്തിലുള്ള സാലഡുകള്‍ നമ്മള്‍ കഴിച്ചിട്ടുണ്ട്. ഡയറ്റു ചെയ്യുന്നവര്‍ ഏറ്റവും കൂടുതല്‍ കഴിക്കാന്‍ താല്‍പര്യപ്പെടുന്ന സാലഡാണ് വെജിറ്റബിള്‍ സാലഡ്. രുചികരമായ ഒരു വെജിറ്റബിള്‍ സാലഡ് എങ്ങിനെ ഉണ്ടാക്കുന്നതെന്ന് നോക്കാം

1. കാരറ്റ് – നാല്, നീളത്തില്‍ കനം കുറച്ചു മുറിച്ചത്

കാബേജ് കനം കുറച്ചരിഞ്ഞത് – ഒന്നരക്കപ്പ്

സവാള – ഒരു ചെറുത്, കനം കുറച്ചരിഞ്ഞത്

പച്ചമുളക് – രണ്ട്, പൊടിയായി അരിഞ്ഞത്

കാപ്‌സിക്കം – ഒന്നിന്റെ പകുതി, പൊടിയായി അരിഞ്ഞത്

2. നാരങ്ങാനീര് – രണ്ടു വലിയ സ്പൂണ്‍

തേന്‍ – രണ്ടു വലിയ സ്പൂണ്‍

ഉപ്പ് – പാകത്തിന്

3. മല്ലിയില പൊടിയായി അരിഞ്ഞത് – പാകത്തിന്

4. നൂഡില്‍സ് വറുത്തത് – അലങ്കരിക്കാന്‍

പാകം ചെയ്യുന്ന വിധം

1 ഒന്നാമത്തെ ചേരുവ അരിഞ്ഞതു തണുത്ത വെള്ളത്തിലിട്ടു വയ്ക്കുക.

2 രണ്ടാമത്തെ ചേരുവ ഒരു കുപ്പിയിലാക്കി നന്നായി കുലുക്കി യോജിപ്പിക്കണം. ഇതാണ് ഡ്രസ്സിങ്.

3 വിളമ്പുന്നതിനു തൊട്ടുമുന്‍പ് പച്ചക്കറികള്‍ ഊറ്റിയെടുത്ത ശേഷം ഡ്രസ്സിങ്ങും മല്ലിയിലയും ചേര്‍ത്തു മെല്ലേ കുടഞ്ഞു യോജിപ്പിക്കുക.

4 മുകളില്‍ നൂഡില്‍സ് വിതറി വിളമ്പാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here