പുതിയ ഇന്ത്യയില്‍ ആരും സുരക്ഷിതരല്ല; നമ്മളെ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ആക്രമിക്കാവുന്ന അവസ്ഥ; തുറന്നടിച്ച് സ്വര ഭാസ്കർ

പുതിയ ഇന്ത്യയില്‍ ആരും സുരക്ഷിതരല്ലെന്ന് തുറന്നുപറഞ്ഞ് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. ആശ്രമം വെബ് സീരീസിന്റെ ഷൂട്ടിംഗ് സെറ്റിലെ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തിന്റെ പ്രതികരണമായാണ് നടി ഇക്കാര്യം പറഞ്ഞത്. സംവിധായകന്‍ പ്രകാശ് ഝായുടെ ഷൂട്ടിംഗ് സെറ്റില്‍ ബജ് രംഗ്ദള്‍ പ്രവര്‍ത്തകർ അതിക്രമിച്ച് കയറി ആക്രമിച്ച സംഭവം ഞെട്ടിപ്പിക്കുന്നതും ലജ്ജാകരവുമാണെന്ന് അവര്‍ തുറന്നടിച്ചു. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കാത്ത സംസ്‌കാരം നമ്മളെ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ആക്രമിക്കാവുന്ന അവസ്ഥയിലേക്ക് എത്തിച്ചിരിക്കുന്നെന്നും സ്വര പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പ്രകാശ് ഝായുടെ ‘ആശ്രമം’വെബ് സീരീസിന്റെ ഷൂട്ടിംഗ് നടക്കുന്ന ഭോപ്പാലിലെ സെറ്റില്‍ ആക്രമണം നടന്നത്. സംഘമായി എത്തിയ ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ സെറ്റിലുള്ളവരെ ആക്രമിക്കുകയായിരുന്നു. പ്രകാശ് ഝായുടെ മുഖത്ത് ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ മഷിയൊഴിക്കുകയും ചെയ്തു.

സീരീസിന്റെ മൂന്നാം സീസണിന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയായിരുന്നു ബജ് രംഗ് ദള്‍ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടത്. ഹിന്ദുമതത്തെ അപമാനിക്കുന്നതാണ് ‘ആശ്രമം’ സീരീസ് എന്നാണ് ബജ്രംഗ് ദളിന്റെ വാദം. പേര് മാറ്റാതെ ഇത് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും തീവ്ര ഹിന്ദുത്വ സംഘങ്ങള്‍ പറഞ്ഞിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News