പൃഥ്വിരാജ് ചിത്രം കടുവയുടെ രണ്ടാംഘട്ട ചിത്രീകരണം ആരംഭിച്ചു

പൃഥ്വിരാജ് ചിത്രം കടുവയുടെ രണ്ടാംഘട്ട ചിത്രീകരണം ആരംഭിച്ചു. ഷാജി കൈലാസാണ് ചിത്രത്തിന്റെ സംവിധായകന്‍. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായാണ് പൃഥ്വി എത്തുന്നത്. ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുകയാണ്.

ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നു നിര്‍മിക്കുന്ന കടുവയുടെ തിരക്കഥ ജിനു വി. എബ്രഹാം ആണ്. സിനിമയുടെ മുന്നിലും പിന്നിലും വമ്പന്‍ ടീം ആണ് അണിനിരക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദ് രാമാനുജം നിര്‍വഹിക്കുന്നു. ജേക്‌സ് ബിജോയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

വിവേക് ഒബ്‌റോയിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. കലാഭവന്‍ ഷാജോണ്‍, സായ്കുമാര്‍, സിദ്ദിഖ് തുടങ്ങി വമ്പന്‍ താരനിരയാണ് സിനിമയില്‍ അണി നിരക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News