എന്തുകൊണ്ട് കേസ് കൊടുക്കുന്നില്ല? മോന്‍സന്‍ വിഷയത്തിൽ കെ സുധാകരൻ എന്തൊക്കെയോ മറച്ചു വയ്ക്കുന്നു; എ എ റഹിം

കെ സുധാകരൻ എന്തുകൊണ്ട് മോന്‍സനെതിരെ കേസ് കൊടുക്കുന്നില്ലെന്ന് എ എ റഹിം. സുധാകരന് എന്തൊക്കെയോ ഇതിൽ മറച്ചു വയ്ക്കാനുണ്ടെന്നും ഇപ്പോൾ ഉയർന്നു വരുന്ന ആരോപണങ്ങളിൽ എന്താണ് സുധാകരന് പറയാനുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും വാർത്താ സമ്മേളനത്തില്‍ റഹിം പറഞ്ഞു.

അതേസമയം മോൻസൻ കേസ് അന്വേഷണത്തിൻ്റെ ഭാഗമായി ട്രാഫിക്ക് ഐ ജി ലക്ഷ്മണയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. മോൻസനുമായി ലക്ഷ്മണയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന പരാതിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് എ ഡി ജി പി യുടെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്ത് വച്ചാണ് ഐ ജി യെ ചോദ്യം ചെയ്തത്.

മുൻ ഡി ജി പി ലോക്നാഥ് ബെഹ്റ , എ ഡി ജി പി മനോജ് എബ്രഹാം എന്നിവരിൽ നിന്നും അന്വേഷണ സംഘം വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഇതിനിടെ മോൻസൻ്റ മാനേജർ ജിഷ്ണുവിനെ തെളിവ് നശിപ്പിക്കലുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News