ദത്ത് വിഷയം; കുഞ്ഞിന്റെ അമ്മക്കൊപ്പമെന്ന് ഡി വൈ എഫ് ഐ, ഷിജുഖാൻ നിയമപരമായാണ് പ്രവർത്തിച്ചതെന്ന് എ എ റഹിം

പേരൂർക്കടയിലെ കുഞ്ഞിന്റെ ദത്ത് വിഷയത്തിൽ കുഞ്ഞിന്റെ അമ്മക്കൊപ്പമാണെന്ന് ഡി വൈ എഫ് ഐ .നിയമപരമായി വിഷയം മുന്നോട്ട് പോകട്ടെയെന്നും എ എ റഹിം പറഞ്ഞു.

ശിശുക്ഷേമ സമിതിക്കു വീഴ്‌ച ഉണ്ടായി എന്ന് കരുതുന്നില്ല. ദത്ത് വിഷയം സംബന്ധിച്ച് ഷിജുഖാന് പരസ്യ പ്രതികരണം നടത്താനാകില്ലെന്നും അതുകൊണ്ടു ആരും പരസ്യ വിചാരണ നടത്തരുതെന്നും റഹിം പറഞ്ഞു. ദത്ത് നൽകുന്ന വിവരം പുറത്തു പറയാൻ പാടില്ല.ഷിജുഖാൻ നിയമപരമായാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

അമ്മയെ അറിയാതെ കുഞ്ഞിനെ മാറ്റിയെന്ന പേരൂർക്കട സ്വദേശിനി അനുപമ എസ്‌ ചന്ദ്രന്റെ പരാതിയിൽ ദത്ത്‌ നടപടികൾ തിരുവനന്തപുരം കുടുംബകോടതി സ്‌റ്റേ ചെയ്‌തു. കേസ്‌ നവംബർ ഒന്നിന്‌ വീണ്ടും പരിഗണിക്കും.കേസിൽ തുടർ നടപടികൾ അറിയിക്കണമെന്നും കോടതി സർക്കാരിനോട്‌ ആവശ്യപ്പെട്ടു. അന്വേഷണ റിപ്പോർട്ട്‌ പൊലീസ്‌ മുദ്രവെച്ച കവറിൽ നൽകണം.

അതേസമയം നവംബർ ഒന്ന് മുതൽ 20 വരെ വർഗീയതയ്ക്കെതീരെ സെക്കുലർ യൂത്ത് ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് ഡി വൈ എഫ് ഐ. സമൂഹത്തെ ബാധിക്കുന്ന വിഷലിപ്ത പ്രചരണത്തിനെതിരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News