സംസ്ഥാനത്തെ റസ്റ്റ് ഹൗസുകളിൽ താമസിക്കാൻ ഓണ്‍ലൈൻ ബുക്കിംഗ് സംവിധാനം നടപ്പാക്കും; മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ റസ്റ്റ് ഹൗസുകളിലെ താമസ സൗകര്യം വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി ഓണ്‍ലൈൻ ബുക്കിംഗ് സംവിധാനം നടപ്പാക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്.നവംബർ ഒന്നുമുതൽ ഒാണ്‍ ലൈൻ സംവിധാനം നിലവിൽ വരും.ഏറ്റവും മികച്ച സൗകര്യം അഥിതികൾക്ക് നൽകുക എന്നതാണ് വകുപ്പിന്‍റെ ലക്ഷ്യമെന്ന് മന്ത്രി നിയമസഭയിൽ ചോദ്യോത്തര വേളയിൽ മറുപടി നൽകി.

സംസ്ഥാനത്ത് റസ്റ്റ് ഹൗസുകളുടെ പ്രവർത്തനം ആധുനിക വത്കരിക്കുന്നതിന്‍റെ ഭാഗമായാണ് ടൂറിസം മേഖലയുമായി ബന്ധപ്പെടുത്തി അവയെ നവീകരിക്കാൻ തീരുമാനിച്ചത്.തെരഞ്ഞെടുത്ത 25 റസ്റ്റ് ഹൗസുകളെ എല്ലാ സൗകര്യവും ഏർപ്പെടുത്തി നവീകരിക്കും.ഇതിനായി കെ റ്റി ടി സി മാനേജിംഗ് ഡയറക്ടറെ നോഡൽ ഓഫീസറായി ചുമതലപെടുത്തിയിട്ടുണ്ടെന്ന് ടൂറിസം മന്ത്രി സഭയിൽ അറിയിച്ചു.

താമസ സൗകര്യം വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി ഓണ്‍ലൈൻ ബുക്കിംഗ് സംവിധാനം നടപ്പാക്കുന്നുണ്ട്.നവംബർ ഒന്നുമുതലാണ് ഓണ്‍ലൈൻ സംവിധാനം നിലവിൽ വരുന്നത്.ജീവനക്കാർക്ക് ഇതുസംബന്ധിച്ച് പരിശീലനം നൽകിവരുകയാണ്.

ടൂറിസം വകുപ്പിന് കീ‍ഴിൽ പ്രവർത്തിക്കുന്ന ഗസ്റ്റ് ഹൗസുകൾ,കേരള ഹൗസുകൾ,യാത്രി നിവാസുകൾ എന്നിവിടങ്ങളുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും.കെട്ടിടങ്ങളുടെ നിലവാരം മെച്ചപെടുത്തുന്നതിനും നടപടി സ്വീകരിച്ചുവെന്നും മന്ത്രി നിയമ സഭയിൽ അറിയിച്ചു.ഏറ്റവും മികച്ച സൗകര്യം അഥിതികൾക്ക് നൽകുക എന്നതാണ് വകുപ്പിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News