ലോകേഷ് കനകരാജ് ചിത്രം ‘വിക്രമി’ല്‍ വില്ലനായി ചെമ്പന്‍ വിനോദ്

‘വിക്രം’ത്തില്‍ വില്ലനായി ചെമ്പന്‍ വിനോദ്. കമല്‍ ഹാസനും ഫഹദ് ഫാസിലും വിജയ് സേതുപതിയും ഒന്നിച്ചെത്തുന്ന ചിത്രമാണ് വിക്രം. കൈദി, മാസ്റ്റര്‍ എന്നീ സിനിമകള്‍ ഒരുക്കിയ ലോകേഷ് കനകരാജ് ആണ് വിക്രമിന്റെ സംവിധാനം.

വിക്രമിലെ മലയാള സിനിമ താരങ്ങളുടെ സാന്നിധ്യം ചിത്രീകരണം ആരംഭിച്ചത് മുതല്‍ ശ്രദ്ധേയമായിരുന്നു. ഫഹദിന് പുറമെ കാളിദാസ് ജയറാം, നരേന്‍ എന്നിവരും ചിത്രത്തിലുണ്ട്. ഇപ്പോഴിതാ ചെമ്പന്‍ വിനോദും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുകയാണ്.

ചിത്രത്തിന്റെ ഛായാഗ്രാഹകനും മലയാളിയായ ഗിരീഷ് ഗംഗാധരനാണ്. ജല്ലിക്കെട്ട്, ജിന്ന് എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രം കൂടിയാണ് വിക്രം.

അതേസമയം ഭീമന്റെ വഴി ആണ് ചെമ്പന്‍ വിനോദ് ജോസ് പ്രധാന റോളില്‍ എത്തുന്ന അടുത്ത റിലീസ്. ചെമ്പന്‍ വിനോദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഷറഫ് ഹംസയാണ് സംവിധാനം. ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകന്‍. ആഷിക് അബു, റിമാ കല്ലിങ്കല്‍, ചെമ്പന്‍ വിനോദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News