ബസ് ഡ്രൈവറായ സുഹൃത്തിന് നന്ദി അറിയിച്ച് രജനികാന്ത്; ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം സ്വീകരിച്ചു

2019ലെ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നടന്‍ രജനികാന്ത് ഉപരാഷ്ട്രപതി വെങ്കയ്യനായിടുവില്‍ നിന്നും സ്വീകരിച്ചു. ഇന്ത്യന്‍ സിനിമയുടെ ചരിത്ര മുഹൂര്‍ത്തമാണിതെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കുര്‍ അടക്കമുള്ളവര്‍ വിശേഷിപ്പിച്ചു. ഡല്‍ഹിയില്‍ വെച്ച് നടന്ന ചടങ്ങില്‍ 2019ലെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ധനുഷും ഏറ്റുവാങ്ങി.

രജനികാന്തിന്റെ പ്രതികരണം

‘ഈ മഹത്വപൂര്‍ണ്ണമായ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. കേന്ദ്ര സര്‍ക്കാരിന് ഈ നിമിഷത്തില്‍ ഞാന്‍ എന്റെ ഹൃദയത്തില്‍ നിന്ന് നന്ദി പറയുന്നു. ഈ പുരസ്‌കാരം ഞാന്‍ എന്റെ ഗുരുനാഥനായ കെ.ബാചന്ദ്രന്‍ സാറിന് സമര്‍പ്പിക്കുന്നു. ഈ നിമിഷത്തില്‍ നന്ദിയോടെ ഞാന്‍ അദ്ദേഹത്തെ സ്മരിക്കുന്നു. കര്‍ണ്ണാടകയില്‍ ട്രാന്‍സ്പോര്‍ട്ട് ബസ് ഡ്രൈവറായിരുന്നു എന്റെ സുഹൃത്ത് രാജ് ബഹദൂറിനും ഞാന്‍ നന്ദി പറയുന്നു. കാരണം ഞാന്‍ ബസ് കണ്ടക്ടര്‍ ആയിരുന്ന സമയത്ത് അദ്ദേഹമാണ് എന്നില്‍ അഭിനയത്തിന്റെ കഴിവുണ്ടെന്ന് പറയുന്നത്. എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ പ്രചോദനം നല്‍കിയതും അദ്ദേഹമാണ്.

അതോടൊപ്പം എന്റെ എല്ലാ സിനിമകളുടെയും സംവിധായകരോടും നിര്‍മ്മാതാക്കളോടും, അണിയറ പ്രവര്‍ത്തകരോടും അഭിനേതാക്കളോടും ഞാന്‍ നന്ദി അറിയിക്കുന്നു. പിന്നെ എന്റെ ആരാധകര്‍, അതോടൊപ്പം തമിഴ്നാട്ടിലെ ജനങ്ങള്‍. അവരില്ലെങ്കില്‍ ഞാന്‍ ഇന്ന് ആരുമല്ല.’

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News