‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഒ.ടി.ടിയില്‍ തന്നെ; ആന്റണി പെരുമ്പാവൂര്‍

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഒ.ടി.ടിയില്‍ തന്നെ റിലീസ് ചെയ്യും. തിയറ്റര്‍ റിലീസ് തന്നെയായിരിക്കുമെന്ന് തിയറ്റര്‍ ഉടമകളും ഫിയോക് നേതൃത്വവും ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ മരക്കാര്‍ ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നത് പരിഗണിക്കുന്നതായി ആന്റണി പെരുമ്പാവൂര്‍ തന്നെ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. ആമസോണ്‍ പ്രൈമുമായി ചര്‍ച്ച തുടങ്ങി

ഒരേ സമയം തിയറ്ററിലും ഒടിടിയിലും റിലീസ് ചെയ്യുന്ന രീതിയില്‍ മരക്കാര്‍ പരിഗണിക്കുമെന്ന് ലിബര്‍ട്ടി ബഷീര്‍ ഉള്‍പ്പെടെ പറഞ്ഞിരുന്നു. തിയറ്ററുകളില്‍ നിന്ന് 40 കോടിയോളം അഡ്വാന്‍സ് സ്വീകരിച്ച സിനിമ ആയതിനാല്‍ ഒടിടിയിലേക്ക് പോകില്ലെന്നായിരുന്നു തിയറ്ററുടമകളുടെ വാദം.

ആന്റണി പെരുമ്പാവൂരിന്റെ പ്രതികരണം

മരക്കാര്‍ സിനിമ എടുത്ത സമയത്തും ചിന്തിച്ച സയമത്തും തിയറ്ററിന് വേണ്ടി തന്നെയാണ് ആലോചിച്ചത്. അതിന് വേണ്ടിയാണ് വെയ്റ്റ് ചെയ്തത്. എന്ത് ചെയ്യണമെന്ന ആശങ്ക കുറേ നാളുകളായുണ്ട്. ഇനിയും എനിക്ക് കാത്തിരിക്കാനില്ല. ഒന്നുകില്‍ തിയറ്റര്‍ അല്ലെങ്കില്‍ ഒടിടി. ഒടിടി റിലീസ് എന്നത് തള്ളിക്കളയാനാകില്ല.

പ്രിയദര്‍ശനും അനി ഐ.വി ശശിയുമാണ് ചിത്രത്തിന്റെ തിരക്കഥ. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് പതിപ്പുകളിലാണ് സിനിമ. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, അര്‍ജുന്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ ഉള്‍പ്പെടെ വന്‍താരനിര മരക്കാറിലുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News