കൊവിഡ് കാലത്തെ വീഴ്ചകള്‍ മറച്ചുവയ്ക്കാന്‍ കേന്ദ്രം പച്ചക്കള്ളം പറയുകയാണെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 60 ശതമാനം ആളുകള്‍ക്ക് മാത്രമേ ഇതുവരെ വാക്സിനേഷന്‍ നല്‍കിയിട്ടുള്ളൂ.
രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ 21 ശതമാനം മാത്രമാണ്. സൗജന്യ വാക്സിനേഷന്‍ എന്നത് ശരിയല്ല. അമിത ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ ജനങ്ങളെ കൊള്ളയടിക്കുന്ന തന്ത്രമാണ് ബിജെപി സര്‍ക്കാരിന്റേത്. ബജറ്റില്‍ പറഞ്ഞ 3500 കോടി എവിടെയെന്ന് കേന്ദ്രം വ്യക്തമാക്കണം.
വാക്സിനേഷന്റെ വേഗം കൂട്ടാന്‍ കേന്ദ്രം തയ്യാറാകണം. കോവിഡ് പ്രതിരോധത്തിലെ വീഴ്ചകള്‍ മറച്ചുവയ്ക്കാനാണ് 100 കോടി വാക്സിന്‍ ആഘോഷം. ഇന്ധന വിലയില്‍ നിന്നാണ് സൗജന്യ വാക്സിന്‍ നല്‍കുന്നതെന്ന പ്രസ്താവന പരിഹാസ്യമാണെന്ന് യെച്ചൂരി പറഞ്ഞു. ജനങ്ങള്‍ അമിത ഇന്ധന വില നല്‍കുന്നതിനാല്‍ വാക്സിന്‍ സൗജന്യമല്ല.
അമിത ചെലവുകള്‍ക്ക് പണമുണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു. പൊതുമേഖലയെ വിറ്റഴിക്കാന്‍ അനുവദിക്കില്ല. കല്‍ക്കരി, ഊര്‍ജപ്രതിസന്ധിക്ക് കാരണം ആസൂത്രണമില്ലായ്മയാണ്.
അതേസമയം ഇന്ധന – പാചകവാതക വില വര്‍ധനവിലൂടെ കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുന്നുവെന്നും സീതാറാം യെച്ചൂരി പറഞ്ഞു. വിലക്കയറ്റത്തില്‍ ജനം പൊറുതിമുട്ടുകയാണ്.
ഇന്ധന-പാചക വില വര്‍ധനവില്‍ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും നഗരങ്ങളിലും വില്ലേജ് താലൂക്ക് തലങ്ങളിലും ശക്തമായ സമരം സംഘടിപ്പിക്കുമെന്നും യെച്ചൂരി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.