ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിച്ചു

67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിച്ചു. ദില്ലിയിൽ നടന്ന ചടങ്ങിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം സിനിമാ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് രജനികാന്തിന് ഉപരാഷ്ട്രപതി സമ്മാനിച്ചു. മലയാള ചലച്ചിത്രമായ മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹം മികച്ച ഫീച്ചർ സിനിമയ്ക്കുള്ള സുവർണ കമലം സ്വന്തമാക്കി. തന്നിന്ത്യൻ താരനിര ഉൾപ്പടെ സിനിമാ മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

സുവർണ കമലം ഉൾപ്പടെ 11 പുരസ്കാരങ്ങൾ ആണ് അറുപത്തി ഏഴാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ മലയാള സിനിമ ഏറ്റുവാങ്ങിയത്. മികച്ച ഫീച്ചർ സിനിമയ്ക്ക് ഉള്ള സുവർണ്ണ കമലം പുരസ്കാരം സ്വന്തമാക്കിയത് മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിൻ്റെ സിംഹം എന്ന ചിത്രമാണ്. ചിത്രത്തിൻ്റെ നിർമാതാവ് ആൻ്റണി പെരുമ്പാവൂർ, സംവിധായകൻ പ്രിയദർശൻ എന്നിവർ പുരസ്കാരം ഏറ്റു വാങ്ങി. വസ്ത്രാലങ്കാരം, സ്പെഷൽ ഇഫക്ട് എന്നീ വിഭാഗങ്ങളിലും മരയ്ക്കാറിൻ്റെ അണിയറ പ്രവർത്തകരാണ് പുരസ്കാരങ്ങൾ നേടിയത്. കോളാമ്പി എന്ന ചിത്രത്തിലെ ഗാനരചനയ്ക്ക് പ്രഭാവർമ മികച്ച ഗാനരചയിതാവിനുള്ള അവാർഡ് നേടി.

അസുരൻ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം നടൻ ധനുഷിനെ രണ്ടാം തവണയും തേടി എത്തിയപ്പോൾ ബോസ്ലെ എന്ന ചിത്രത്തിലെ അഭിനയത്തിന് ആണ് ബാജ്പേയിക്ക് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്. മണികർണിക, പങ്ക എന്നീ സിനിമകളിലെ അഭിനയത്തിന് കങ്കണ റണാവത്തിന് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. വെട്രിമാരൻ തന്നെ സംവിധാനം ചെയ്ത ആടുകളത്തിലെ അഭിനയത്തിനാണ് 2011ൽ ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ആദ്യമായി ലഭിക്കുന്നത്. സിനിമാ മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവന പരിഗണിച്ച് തമിഴ് സൂപ്പർ സ്റ്റാർ രജനികാന്തിന് ദാദാസാഹെബ് ഫാൽക്കെ പുരസ്കാരം ചടങ്ങിൽ സമ്മാനിച്ചു. ബസ് കണ്ടക്ടറായി ജോലി ചെയ്യവേ തനിക്ക് ഒപ്പം ഡ്രൈവറായിരുന്ന രാജാ ബഹദൂറിന് ഈ പുരസ്കാരം സമർപ്പിക്കുന്നതായി ചടങ്ങിൽ രജനികാന്ത് പറഞ്ഞു.

മികച്ച പുതുമുഖ സം‌വിധായകനുള്ള പുരസ്കാരം ഹെലൻ എന്ന സിനിമയിലൂടെ മാത്തുക്കുട്ടി സേവ്യർ നേടി. ഹെലനിലെ മേക്കപ്പിന് രഞ്ജിത്ത് പുരസ്കാരത്തിന് അർഹനായിരുന്നു. മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം ജല്ലിക്കെട്ടിലൂടെ ഗിരീഷ് ഗംഗാധരൻ നേടി. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ അധ്യക്ഷനായ ചടങ്ങിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പുരസ്കാരങ്ങൾ സമ്മാനിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News