മണ്ണാർക്കാട് മേഖലയിൽ ശക്തമായ മഴ; നിരവധി വീടുകളിൽ വെള്ളം കയറി; നടപ്പാലവും റോഡും മലവെള്ളത്തിൽ ഒലിച്ചുപോയി

പാലക്കാട് മണ്ണാർക്കാട് മേഖലയിൽ ശക്തമായ മഴയിൽ തത്തേങ്ങലം പ്രദേശത്തെ നിരവധി വീടുകളിൽ വെള്ളം കയറി. കുന്തിപ്പുഴയിൽ ചേരുന്ന കല്ലംപൊട്ടി തോട്ടിലെ നടപ്പാലവും റോഡും മലവെള്ളത്തിൽ ഒലിച്ചുപോയി. അട്ടപ്പാടി ചുരത്തിലും ശക്തമായ മഴ പെയ്യുകയാണ്. അതേസമയം, സംസ്ഥാനത്തെ 10 ജില്ലകളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അടുത്ത 3 മണിക്കൂറിലെ മുന്നറിയിപ്പ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കി.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News