സ്‌കൂട്ടറില്‍ യാത്രചെയ്ത യുവതിയെ പിന്തുടര്‍ന്ന് പീഡനം; പ്രതി പിടിയില്‍

സ്‌കൂട്ടറില്‍ യാത്രചെയ്ത യുവതിയെ പിന്തുടര്‍ന്ന് ഉപദ്രവിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. മലപ്പുറം എടക്കര ആലങ്ങാടന്‍ ശ്രീജിത്തിനെയാണ് വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തത്. ജോലികഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആരോഗ്യപ്രവര്‍ത്തകയെയാണ് ശ്രീജിത്ത് ആക്രമിച്ചത്.

മുരിങ്ങമുണ്ടയ്ക്ക് സമീപം ആളൊഴിഞ്ഞ ഭാഗത്തെത്തിയപ്പോള്‍ ബൈക്ക്കൊണ്ട് സ്‌കൂട്ടര്‍ തടഞ്ഞു. ലൈംഗികാതിക്രമത്തിന് മുതിര്‍ന്നു. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് യുവതിയ്ക്ക് പരിക്കുപറ്റിയിരുന്നു. യുവതി ബഹളം വെച്ചതോടെ പ്രതി ശ്രീജിത്ത് വേഗത്തില്‍ ബൈക്കില്‍ രക്ഷപ്പെട്ടു.

സംഭവസമയത്ത് പ്രതി മാസ്‌കും ഹെല്‍മെറ്റും റെയിന്‍കോട്ടും ധരിച്ചിരുന്നതിനാല്‍ ആളെത്തിരിച്ചറിയാനായില്ല. സപ്തംബര്‍ 13-ന് വൈകുന്നേരത്തോടെയായിരുന്നു ആക്രമണം. തുടര്‍ന്ന് സിസി ടിവികള്‍ പരിശോധിച്ചു. പ്രദേശവാസികളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. അന്വേഷണം തുടര്‍ന്നു.

ഇതിനിടെ ശ്രീജിത്ത് ഒളിവില്‍പ്പോയി. മലപ്പുറം ജില്ലയില്‍ത്തന്നെ കൊണ്ടോട്ടിയില്‍ ഒളവട്ടൂരിനടുത്ത് ശ്രീജിത്ത് ജോലിയ്ക്കെത്തിയെന്ന രഹസ്യവിവരം പൊലീസിനു ലഭിച്ചു. കേസ് അന്വേഷിയ്ക്കുന്ന വഴിക്കടവ് പൊലീസെത്തി കസ്റ്റഡിയിലെടുത്തു.

തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. ആക്രമണം നടത്തിയ മുരിങ്ങമുണ്ടയിലെത്തി തെളിവെടുപ്പ് നടത്തി. സ്‌കൂട്ടറില്‍ യാത്രചെയ്യുന്ന പെണ്‍കുട്ടികളെ പ്രതി പതിവായി പിന്തുടരാറുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News